കോവിഡ് രോഗികള്‍ക്കായി ബോബി ഫാന്‍സ് തൃശൂരില്‍ ആംബുലന്‍സ് കൈമാറി

തൃശൂരിലെ കോവിഡ് രോഗികള്ക്ക് സൗജന്യ സേവനം ലഭ്യമാക്കുന്നതിനായി ബോബി ഫാന്സ് ആംബുലന്സ് കൈമാറി.
 | 
കോവിഡ് രോഗികള്‍ക്കായി ബോബി ഫാന്‍സ് തൃശൂരില്‍ ആംബുലന്‍സ് കൈമാറി

തൃശൂരിലെ കോവിഡ് രോഗികള്‍ക്ക് സൗജന്യ സേവനം ലഭ്യമാക്കുന്നതിനായി ബോബി ഫാന്‍സ് ആംബുലന്‍സ് കൈമാറി. മേയര്‍ എം.കെ.വര്‍ഗീസിന് ബോബി ഫാന്‍സ് കോഓര്‍ഡിനേറ്റര്‍മാരായ ജോജി എം.ജെ., അഭിലാഷ് എന്നിവരാണ് ആംബുലന്‍സ് കൈമാറിയത്. കഴിഞ്ഞ ദിവസങ്ങളില്‍ കല്‍പറ്റയിലും കോഴിക്കോടും കണ്ണൂരും ഇതേപോലെ ആംബുലന്‍സുകള്‍ കൈമാറിയിരുന്നു. ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഷാജന്‍, വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ വര്‍ഗീസ് കണ്ടംകുളത്തി, കൗണ്‍സിലര്‍ കരോളിന്‍ ജറീഷ്, കോര്‍പറേഷന്‍ സെക്രട്ടറി വിനു കുഞ്ഞപ്പന്‍, അസിസ്റ്റന്റ് സെക്രട്ടറി അരുണ്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.