ഹേമ കമ്മിറ്റി റിപ്പോർട്ട്‌; ‘മുഖ്യമന്ത്രി ചെയ്തത് കുറ്റകരം; കോൺക്ലേവ്‌ നടത്തിയാൽ തടയും’; വി ഡി സതീശൻ

 | 
vd satheeshan

ഹേമ കമ്മിറ്റി റിപ്പോർട്ട്‌ നാലരവർഷം മറച്ചുവെച്ചുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മുഖ്യമന്ത്രിയും സർക്കാരും ചെയ്തത് കുറ്റകരം ചെയ്തു പ്രതിപക്ഷം ഉയർത്തിയ അതേ കാര്യങ്ങൾ ഡബ്ല്യുസിസിയും ഉയർത്തി. കോൺക്ലവ് തെറ്റാണെന്നാണെന്ന് പ്രതിപക്ഷം പറയുന്നതെന്ന് വിഡി സതീശൻ പറഞ്ഞു.

കോൺക്ലവ് സ്ത്രീത്വത്തിന് എതിരായ നടപടിയാണെന്ന് വിഡി സതീശൻ പറഞ്ഞു. ഇരകളായ സ്ത്രീകളെ ചേർത്ത് പിടിക്കാൻ ആരേം കണ്ടില്ലല്ലോ എന്ന് വിഡി സതീശൻ ചോദിച്ചു. ഇരകൾ കൊടുത്ത മൊഴികളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ റിപ്പോർട്ടിൽ കേസെടുക്കാത്തത് ക്രിമിനൽ കുറ്റമാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. ഭാരതീയ ന്യായ് സംഹിത 199 വകുപ്പ് പ്രകാരം കേസെടുത്തേ മതിയാകൂവെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

നിയമപരമായും ധാർമികമായും സർക്കാർ ചെയ്തത് തെറ്റാണെന്ന് വിഡി സതീശൻ പറഞ്ഞു. പോലീസ് ഇതിൽ കേസെടുത്തു അന്വേഷിക്കേണ്ടതായിരുന്നു. ഇരകളുടെ അഭിമാനം സംരക്ഷിക്കാൻ എല്ലാവരും തയ്യാറാവണം. ഗണേഷ്‌കുമാറിന് പങ്കുണ്ടോയെന്നു അന്വേഷിക്കണമെന്ന് വിഡി സതീശൻ പറഞ്ഞു. രാഷ്ട്രീയമായല്ല, സ്ത്രീവിഷയം ആയിട്ടാണ് കാണുന്നത്. കോൺക്ലേവ്‌ നടത്തരുതെന്നും നടത്തിയാൽ തടയുമെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.