ഓപ്പറേഷന്‍ കമല; വാഗ്ദാനം 25 ലക്ഷവും മന്ത്രി സ്ഥാനവും; ബിജെപിക്കെതിരെ തെളിവുമായി കുമാരസ്വാമി

കര്ണാടകയില് ഭരണപക്ഷ എംഎല്എമാരെ ചാക്കിടാന് ബിജെപി ശ്രമിച്ചതിന്റെ തെളിവുകള് പുറത്തു വിട്ട് മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി. 25 ലക്ഷവും മന്ത്രിസ്ഥാനവുമായിരുന്നു ഓഫര് എന്ന് കുമാരസ്വാമി പറഞ്ഞു.
 | 
ഓപ്പറേഷന്‍ കമല; വാഗ്ദാനം 25 ലക്ഷവും മന്ത്രി സ്ഥാനവും; ബിജെപിക്കെതിരെ തെളിവുമായി കുമാരസ്വാമി

ബംഗളൂരു: കര്‍ണാടകയില്‍ ഭരണപക്ഷ എംഎല്‍എമാരെ ചാക്കിടാന്‍ ബിജെപി ശ്രമിച്ചതിന്റെ തെളിവുകള്‍ പുറത്തു വിട്ട് മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി. 25 ലക്ഷവും മന്ത്രിസ്ഥാനവുമായിരുന്നു ഓഫര്‍ എന്ന് കുമാരസ്വാമി പറഞ്ഞു.

ജെഡിഎസ് എംഎല്‍എയായ നാഗനഗൗഡ ഖാണ്ഡ്കൂറിന്റെ മകന്‍ ശരണയെ ഫോണില്‍ വിളിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് ബി.എസ്.യെദിയൂരപ്പയാണ് വാഗ്ദാനം നല്‍കിയത്. ഫോണ്‍ സംഭാഷണത്തിന്റെ ഓഡിയോ പുറത്തു വിട്ടുകൊണ്ടാണ് മുഖ്യമന്ത്രി ബിജെപിക്കെതിരെ ആഞ്ഞടിച്ചത്.

മോഡി കള്ളപ്പണവും തന്റെ സുഹൃത്തുക്കളെയും ഉപയോഗിച്ച് ജനാധിപത്യത്തെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും പ്രതിപക്ഷ പാര്‍ട്ടികളെല്ലാം ഇതിനെതിരെ രംഗത്തു വരണമെന്നും കുമാരസ്വാമി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പാര്‍ലമെന്റില്‍ പ്രധാനമന്ത്രിയുടെ ഇരട്ടത്താപ്പ് തുറന്നു കാട്ടണമെന്നും കുമാരസ്വാമി ആവശ്യപ്പെട്ടു.