മിസോറാം കോണ്‍ഗ്രസിന് നഷ്ടമാകും; കേവല ഭൂരിപക്ഷം ഉറപ്പിച്ച് എം.എന്‍.എഫ്

മിസോറാമില് കോണ്ഗ്രസിന് കനത്ത തിരിച്ചടി. പ്രദേശിക പാര്ട്ടിയായ എം.എന്.എഫ് അധികാരത്തിലേക്ക്. അവസാനം ലഭിക്കുന്ന വിവരങ്ങള് അനുസരിച്ച് 29 സീറ്റുകളില് എം.എന്.എഫ് ആധികാരികമായി ലീഡുറപ്പിച്ച് കഴിഞ്ഞിട്ടുണ്ട്. ഇവിടെ 21 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിനായി വേണ്ടത്. കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാള് 24 സീറ്റുകളാണ് എം.എന്.എഫിന് അധികമായി ലഭിച്ചിരിക്കുന്നത്. കോണ്ഗ്രസിനാകട്ടെ 28 ഓളം സീറ്റുകള് നഷ്ടമാവുകയും ചെയ്തു.
 | 
മിസോറാം കോണ്‍ഗ്രസിന് നഷ്ടമാകും; കേവല ഭൂരിപക്ഷം ഉറപ്പിച്ച് എം.എന്‍.എഫ്

ഐസ്വാള്‍: മിസോറാമില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി. പ്രദേശിക പാര്‍ട്ടിയായ എം.എന്‍.എഫ് അധികാരത്തിലേക്ക്. അവസാനം ലഭിക്കുന്ന വിവരങ്ങള്‍ അനുസരിച്ച് 29 സീറ്റുകളില്‍ എം.എന്‍.എഫ് ആധികാരികമായി ലീഡുറപ്പിച്ച് കഴിഞ്ഞിട്ടുണ്ട്. ഇവിടെ 21 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിനായി വേണ്ടത്. കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാള്‍ 24 സീറ്റുകളാണ് എം.എന്‍.എഫിന് അധികമായി ലഭിച്ചിരിക്കുന്നത്. കോണ്‍ഗ്രസിനാകട്ടെ 28 ഓളം സീറ്റുകള്‍ നഷ്ടമാവുകയും ചെയ്തു.

2013ല്‍ ഒറ്റ സീറ്റ് പോലും ലഭിക്കാതിരുന്ന ബി.ജെ.പി ഒരു സീറ്റില്‍ ലീഡിലേക്ക് എത്തിച്ചേര്‍ന്നിട്ടുണ്ട്. പ്രദേശിക വിഷയങ്ങള്‍ മാത്രം മുന്‍നിര്‍ത്തിയായിരുന്നു എം.എന്‍.എഫ് ഇത്തവണ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയത്. കോണ്‍ഗ്രസാകട്ടെ ഭരണ നേട്ടങ്ങളില്‍ ഊന്നിയുള്ള പ്രചാരണ പരിപാടികളാണ് ആസൂത്രണം ചെയ്തത്. എം.എന്‍.എഫ് സര്‍ക്കാര്‍ രൂപികരിക്കാനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു കഴിഞ്ഞു.

എം.എന്‍.എഫ് മുതിര്‍ന്ന നേതാക്കളുടെ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. എക്‌സിറ്റ് പോളുകള്‍ എം.എന്‍.എഫ് വലിയ മുന്നേറ്റം കാഴ്ച്ചവെക്കുമെന്ന് പ്രവചിച്ചിരുന്നു. വോട്ടെണ്ണല്‍ ആരംഭിച്ച് ഒരുഘട്ടത്തില്‍ പോലും കോണ്‍ഗ്രസിന് മുന്നിലേക്ക് എത്താന്‍ സാധിച്ചിട്ടില്ല. ആകെയുള്ള 40 സീറ്റുകളില്‍ 34 എണ്ണത്തിലും വിജയിച്ചാണ് കോണ്‍ഗ്രസ് കഴിഞ്ഞ തവണ അധികാരത്തിലെത്തിയത്. കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ കൂടിയായ മുഖ്യമന്ത്രി ലാല്‍ തന്‍വാലയാണ് സംസ്ഥാനത്തെ പാര്‍ട്ടിയുടെ മുഖം. എന്നാല്‍ ഇത്തവണ കാര്യങ്ങള്‍ മാറിമറിഞ്ഞു. ലാല്‍ തന്‍വാലയെ സ്വന്തം മണ്ഡലത്തില്‍ എം.എന്‍.എഫ് സ്ഥാനാര്‍ത്ഥി അട്ടിമറിക്കുകയാണുണ്ടായത്.