മേഘാലയയിലെ ഖനിയില്‍ മരണപ്പെട്ട തൊഴിലാളിയുടെ മൃതദേഹം പുറത്തെടുക്കാനുള്ള ശ്രമം അവസാനിപ്പിച്ചു

മേഘാലയിയിലെ അനധികൃത മരണപ്പെട്ട തൊഴിലാളിയുടെ മൃതദേഹം പുറത്തെടുക്കാനുള്ള അവസാനിപ്പിച്ചു. മൃതദേഹം പുറത്തെടുക്കാന് കഴിയാത്ത സാഹചര്യമാണ് നിലനില്ക്കുന്നതെന്ന് രക്ഷാപ്രവര്ത്തനത്തിന് നേതൃത്വം നല്കുന്ന നാവികസേന അറിയിച്ചു. മേഘാലയ സര്ക്കാരിനെ വിവരമറിയിച്ചിട്ടുണ്ട്. സര്ക്കാരിന്റെ നിര്ദേശം ലഭിച്ചാല് മാത്രമെ അടുത്ത നീക്കത്തെക്കുറിച്ച് തീരുമാനമറിയിക്കാന് കഴിയുവെന്ന് നാവികസേന വക്താവ് അറിയിച്ചു.
 | 
മേഘാലയയിലെ ഖനിയില്‍ മരണപ്പെട്ട തൊഴിലാളിയുടെ മൃതദേഹം പുറത്തെടുക്കാനുള്ള ശ്രമം അവസാനിപ്പിച്ചു

ഷില്ലോങ്: മേഘാലയയിലെ അനധികൃത ഖനിയില് കുടുങ്ങി മരണപ്പെട്ട തൊഴിലാളിയുടെ മൃതദേഹം പുറത്തെടുക്കാനുള്ള അവസാനിപ്പിച്ചു. മൃതദേഹം പുറത്തെടുക്കാന്‍ കഴിയാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നതെന്ന് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്ന നാവികസേന അറിയിച്ചു. മേഘാലയ സര്‍ക്കാരിനെ വിവരമറിയിച്ചിട്ടുണ്ട്. സര്‍ക്കാരിന്റെ നിര്‍ദേശം ലഭിച്ചാല്‍ മാത്രമെ അടുത്ത നീക്കത്തെക്കുറിച്ച് തീരുമാനമറിയിക്കാന്‍ കഴിയുവെന്ന് നാവികസേന വക്താവ് അറിയിച്ചു.

കഴിഞ്ഞ ബുധനാഴ്ചയാണ് രക്ഷാപ്രവര്‍ത്തകര്‍ നീല ജീന്‍സും ടീ ഷര്‍ട്ടും ധരിച്ച ഒരാളുടെ മൃതദേഹം യന്ത്രസഹായത്തോടെ കണ്ടെത്തിയത്. മനുഷ്യര്‍ക്ക് എത്താന്‍ കഴിയുന്നതിന് വളരെ പ്രയാസമേറിയ സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. യന്ത്ര സഹായത്തോടെ മൃതദേഹം പുറത്തെത്തിക്കാമെന്നായിരുന്നു നാവികസേന കരുതിയത്. എന്നാല്‍ ഇത് പരാജയപ്പെട്ടതോടെയാണ് സേന നീക്കം അവസാനിപ്പിച്ചത്. അതേസമയം ഖനിയില്‍ അകപ്പെട്ടവരുടെ മൃതദേഹങ്ങള്‍ പുറത്തെടുത്ത് മാന്യമായ സംസ്‌കാര ചടങ്ങുകള്‍ നടത്തണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടു.

മൂന്ന് കുടുംബങ്ങളെ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സന്ദര്‍ശിക്കുകയും മൃതദേഹം പുറത്തെടുക്കാനാവാത്ത സാഹചര്യം വിശദീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍, മൃതദേഹങ്ങള്‍ പുറത്തെടുക്കണമെന്ന് ആവശ്യത്തില്‍ നിന്നും ഇവര്‍ പിന്മാറിയിട്ടില്ല. കഴിഞ്ഞ ഡിസംബര്‍ പതിമൂന്നിനാണ് ഷില്ലോങില്‍ നിന്നും 130 കിലോ മീറ്റര്‍ അകലെയുള്ള അനധികൃത കല്‍ക്കരിഖനിയില്‍ പതിനഞ്ച് തൊഴിലാളികള്‍ കുടുങ്ങിയത്.