രാജസ്ഥാനില്‍ ശക്തമായ മുന്നേറ്റം കാഴ്ച്ചവെച്ച് കോണ്‍ഗ്രസ്; ബി.ജെ.പിയില്‍ വോട്ടുചോര്‍ച്ച

ജയ്പൂര്: രാജസ്ഥാനില് മികച്ച മുന്നേറ്റം നടത്തിയ കോണ്ഗ്രസ്. ബി.ജെ.പി പാളയത്തില് വോട്ട് ചോര്ച്ചയുണ്ടായതായിട്ടാണ് നിരീക്ഷണം. ആദ്യസൂചകങ്ങള് അനുസരിച്ച് 101 സീറ്റുകളില് കോണ്ഗ്രസ് ലീഡ് നിലനിര്ത്തിയിട്ടുണ്ട്. 78 സീറ്റുകളില് മാത്രമാണ് ബി.ജെ.പിക്ക് മുന്നേറാന് കഴിഞ്ഞിരിക്കുന്നത്. 2 സീറ്റില് ബി.ജെ.പിയും 15 സീറ്റില് സ്വതന്ത്രരും മുന്നേറുകയാണ്. 2013ലെ ഫലങ്ങള് അപേക്ഷിച്ച് റെക്കോര്ഡ് മുന്നേറ്റമാണ് കോണ്ഗ്രസ് നടത്തിയിരിക്കുന്നത്. 21 സീറ്റുകളില് മാത്രമാണ് 2013ല് കോണ്ഗ്രസ് രാജസ്ഥാനില് വിജയിച്ചത്. ബി.ജെ.പിയാകട്ടെ 163 സീറ്റുകള് പിടിച്ചടക്കിയിരുന്നു.
 | 
രാജസ്ഥാനില്‍ ശക്തമായ മുന്നേറ്റം കാഴ്ച്ചവെച്ച് കോണ്‍ഗ്രസ്; ബി.ജെ.പിയില്‍ വോട്ടുചോര്‍ച്ച

ജയ്പൂര്‍: രാജസ്ഥാനില്‍ മികച്ച മുന്നേറ്റം നടത്തിയ കോണ്‍ഗ്രസ്. ബി.ജെ.പി പാളയത്തില്‍ വോട്ട് ചോര്‍ച്ചയുണ്ടായതായിട്ടാണ് നിരീക്ഷണം. ആദ്യസൂചകങ്ങള്‍ അനുസരിച്ച് 101 സീറ്റുകളില്‍ കോണ്‍ഗ്രസ് ലീഡ് നിലനിര്‍ത്തിയിട്ടുണ്ട്. 78 സീറ്റുകളില്‍ മാത്രമാണ് ബി.ജെ.പിക്ക് മുന്നേറാന്‍ കഴിഞ്ഞിരിക്കുന്നത്. 2 സീറ്റില്‍ ബി.ജെ.പിയും 15 സീറ്റില്‍ സ്വതന്ത്രരും മുന്നേറുകയാണ്. 2013ലെ ഫലങ്ങള്‍ അപേക്ഷിച്ച് റെക്കോര്‍ഡ് മുന്നേറ്റമാണ് കോണ്‍ഗ്രസ് നടത്തിയിരിക്കുന്നത്. 21 സീറ്റുകളില്‍ മാത്രമാണ് 2013ല്‍ കോണ്‍ഗ്രസ് രാജസ്ഥാനില്‍ വിജയിച്ചത്. ബി.ജെ.പിയാകട്ടെ 163 സീറ്റുകള്‍ പിടിച്ചടക്കിയിരുന്നു.

ആകെ 200 സീറ്റുകളുള്ള രാജസ്ഥാനില്‍ കേവല ഭൂരിപക്ഷത്തിന് ആവശ്യം 101 സീറ്റുകളാണ്. നിലവില്‍ 101 സീറ്റുകളില്‍ കോണ്‍ഗ്രസ് ശക്തമായ മുന്നേറുകയാണ്. ബി.എസ്.പി 3 സീറ്റിലും മുന്നേറ്റം നടത്തുന്നുണ്ട്. ബി.എസ്.പി 2013ലും മൂന്ന് സീറ്റുകളില്‍ രാജസ്ഥാനില്‍ വിജയിച്ചിരുന്നു. പ്രദേശിക പാര്‍ട്ടികളുമായി കോണ്‍ഗ്രസുണ്ടാക്കിയ സഖ്യം വലിയ ഗുണം ചെയ്തുവെന്നാണ് നിരീക്ഷണം. ബി.ജെ.പി.ക്കും കോണ്‍ഗ്രസിനും നിര്‍ണായകമായ ജനവിധിയാണ് അഞ്ച് സംസ്ഥാനങ്ങളിലെയും തെരഞ്ഞെടുപ്പ്.

രാജസ്ഥാനിലെ ബി.ജെ.പിയുടെ നിര്‍ണായക കോട്ടകളില്‍ കോണ്‍ഗ്രസ് നടത്തുന്ന മുന്നേറ്റം എന്‍.എഡി.എ പാളയത്തെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. രാജസ്ഥാനില്‍ ഭരണം പിടിച്ചടക്കുമെന്ന് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍ ഇതിനോടകം ആത്മവിശ്വാസം പ്രകടിപ്പിച്ചു കഴിഞ്ഞു. ബി.ജെ.പിയാകട്ടെ ഔദ്യോഗിത പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല. പ്രാദേശിക വിഷയങ്ങളോടൊപ്പം ദേശീയപ്രശ്നങ്ങളും തെരഞ്ഞെടുപ്പ് വിഷയമായിരുന്നു. രാഹുല്‍ ഗാന്ധി നേരിട്ടാണ് തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. മോഡിക്കെതിരെ ദേശീയതലത്തില്‍ രാഹുല്‍ ഗാന്ധി ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍ വലിയ സ്വാധീനമുണ്ടാക്കിയതായിട്ടാണ് നിരീക്ഷകര്‍ വ്യക്തമാക്കുന്നത്.