കനയ്യ കുമാറിനെതിരെ സമര്‍പ്പിക്കപ്പെട്ട കുറ്റപത്രം സ്വീകരിക്കാനാവില്ലെന്ന് കോടതി; ഡല്‍ഹി പോലീസിന് വിമര്‍ശനം

കനയ്യ കുമാറിനും മറ്റ് ഒമ്പത് പേര്ക്കുമെതിരെ ഡല്ഹി പോലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തി സമര്പ്പിച്ച കുറ്റപത്രം സ്വീകരിക്കാന് കഴിയില്ലെന്ന് ഡല്ഹി കോടതി. ഡല്ഹി സര്ക്കാരിന്റെ അംഗീകാരമില്ലാതെ കുറ്റപത്രം സ്വീകരിക്കില്ലെന്നാണ് കോടതി വ്യക്തമാക്കിയത്. സംസ്ഥാന നിയമ വകുപ്പിന്റെ അംഗീകാരമില്ലാതെ എങ്ങനെയാണ് കുറ്റപത്രം സമര്പ്പിച്ചതെന്ന് ചോദിച്ച കോടതി ഡല്ഹി പോലീസിനെതിരെ രൂക്ഷ വിമര്ശനമാണ് ഉയര്ത്തിയത്. 10 ദിവസത്തിനുള്ളില് സംസ്ഥാന സര്ക്കാരിന്റെ അംഗീകാരത്തോടെ കുറ്റപത്രം സമര്പ്പിക്കുമെന്ന് പോലീസ് മറുപടി നല്കി.
 | 
കനയ്യ കുമാറിനെതിരെ സമര്‍പ്പിക്കപ്പെട്ട കുറ്റപത്രം സ്വീകരിക്കാനാവില്ലെന്ന് കോടതി; ഡല്‍ഹി പോലീസിന് വിമര്‍ശനം

ന്യൂഡല്‍ഹി: കനയ്യ കുമാറിനും മറ്റ് ഒമ്പത് പേര്‍ക്കുമെതിരെ ഡല്‍ഹി പോലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തി സമര്‍പ്പിച്ച കുറ്റപത്രം സ്വീകരിക്കാന്‍ കഴിയില്ലെന്ന് ഡല്‍ഹി കോടതി. ഡല്‍ഹി സര്‍ക്കാരിന്റെ അംഗീകാരമില്ലാതെ കുറ്റപത്രം സ്വീകരിക്കില്ലെന്നാണ് കോടതി വ്യക്തമാക്കിയത്. സംസ്ഥാന നിയമ വകുപ്പിന്റെ അംഗീകാരമില്ലാതെ എങ്ങനെയാണ് കുറ്റപത്രം സമര്‍പ്പിച്ചതെന്ന് ചോദിച്ച കോടതി ഡല്‍ഹി പോലീസിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ത്തിയത്. 10 ദിവസത്തിനുള്ളില്‍ സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരത്തോടെ കുറ്റപത്രം സമര്‍പ്പിക്കുമെന്ന് പോലീസ് മറുപടി നല്‍കി.

ജെഎന്‍യു ക്യാമ്പസില്‍ കനയ്യയും കൂട്ടരും ദേശവിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കിയെന്നാണ് 1200 പേജുള്ള കുറ്റപത്രത്തില്‍ ആരോപിക്കുന്നത്. ഉമര്‍ ഖാലിദ്, അനിര്‍ബന്‍ ഭട്ടാചാര്യ, അക്വിബ് ദുസൈന്‍, മുജീബ് ഹുസൈന്‍, മുനീബ് ഹുസൈന്‍, ഉമര്‍ ഗുല്‍, റയീയ റസൂല്‍, ബഷീര്‍ ഭട്ട്, ബഷാറത്ത് എന്നിവരുടെ പേരുകളാണ് കുറ്റപത്രത്തില്‍ പ്രതിസ്ഥാനത്ത് ചേര്‍ത്തിരിക്കുന്നത്. പാര്‍ലമെന്റ് ആക്രമണത്തിന്റെ സൂത്രധാരന്‍ അഫ്‌സല്‍ ഗുരുവിനെ വധശിക്ഷയ്ക്ക് വിധേയനാക്കുന്നതിനെതിരെ ക്യാംപസില്‍ പരിപാടി സംഘടിപ്പിച്ചു എന്നാണ് ഇവര്‍ക്കെതിരെയുള്ള ആരോപണം.

മൂന്നു വര്‍ഷത്തിനു ശേഷമാണ് ഡല്‍ഹി പോലീസ് കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്ത അവസരത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചതു തന്നെ കേസ് രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണെന്ന് തെളിയിക്കുന്നുവെന്ന് കനയ്യ കുമാര്‍ പ്രതികരിച്ചിരുന്നു. രാജ്യത്തെ നീതിന്യായ വ്യവസ്ഥയില്‍ തനിക്ക് വിശ്വാസമുണ്ടെന്നും കനയ്യ പറഞ്ഞിരുന്നു.