പരിഹസിച്ചവര്‍ക്കെതിരെ ഭീഷണിയുമായി ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബ്

തന്നെയും സര്ക്കാരിനെയും പരിഹസിച്ചവര്ക്കെതിരെ ഭീഷണിയുമായി ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര് ദേബ്. ത്രിപുര സര്ക്കാരിന് നേരെയും തനിക്കെതിരെയും പരിഹാസവുമായി എത്തുന്നവരുടെ മുനയൊടിക്കുമെന്ന് ബിപ്ലവ് പരോക്ഷമായി സൂചിപ്പിക്കുകയായിരുന്നു. പരിഹാസ സ്വരങ്ങളെ അടിച്ചമര്ത്തുമെന്ന രീതിയിലാണ് പ്രസ്താവ വന്നിരിക്കുന്നത്.
 | 

പരിഹസിച്ചവര്‍ക്കെതിരെ ഭീഷണിയുമായി ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബ്

ന്യൂഡല്‍ഹി: തന്നെയും സര്‍ക്കാരിനെയും പരിഹസിച്ചവര്‍ക്കെതിരെ ഭീഷണിയുമായി ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ്. ത്രിപുര സര്‍ക്കാരിന് നേരെയും തനിക്കെതിരെയും പരിഹാസവുമായി എത്തുന്നവരുടെ മുനയൊടിക്കുമെന്ന് ബിപ്ലവ് പരോക്ഷമായി സൂചിപ്പിക്കുകയായിരുന്നു. പരിഹാസ സ്വരങ്ങളെ അടിച്ചമര്‍ത്തുമെന്ന രീതിയിലാണ് പ്രസ്താവ വന്നിരിക്കുന്നത്.

നിരന്തരമായി വിവാദ പരാമര്‍ശങ്ങള്‍ നടത്തിയ ബിപ്ലവിനെ ബുധനാഴ്ച പ്രധാനമന്ത്രിയെ നേരില്‍ വന്ന് കാണാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സര്‍ക്കാരിനെ പാവക്കയുമായി ഉപമിച്ച ബിപ്ലവ് ആളുകളുടെ നഖത്തിന്റെ പോറലേറ്റ് വാടിപോകാന്‍ പാവക്കയെ അനുവദിക്കില്ലെന്ന് വ്യക്തമാക്കി. തന്റെ സര്‍ക്കാരിനെ വിമര്‍ശിക്കുകയോ ഭരണകാര്യങ്ങളില്‍ ഇടപെടുകയോ സര്‍ക്കാരിനെ പരിഹസിക്കുകയോ ചെയ്യുന്നവരുടെ നഖം വെട്ടുമെന്നും അദ്ദേഹം പറഞ്ഞു.

സമീപകാലത്ത് ബിജെപി പാളയത്തില്‍ നിന്ന് പ്രമുഖരായ ആളുകളുടെ മണ്ടന്‍ പ്രസ്താവനകള്‍ വലിയ പരിഹാസമാണ് സോഷ്യല്‍ മീഡിയയില്‍ നിന്നും ഏറ്റുവാങ്ങുന്നത്. നാരദ മഹര്‍ഷി പഴയ കാലത്തെ ഗൂഗിളിനെപ്പോലെയായിരുന്നുവെന്ന് പറഞ്ഞ ഗുജറാത്ത് മുഖ്യമന്ത്രിക്കെതിരെ നിരവധി ട്രോളുകളാണ് സമൂഹ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.