പൊങ്കല്‍ ആഘോഷിക്കാന്‍ മുണ്ട് ഉടുത്ത് ജസ്റ്റിന്‍ ട്രൂഡോ; തമിഴരോടൊപ്പം പൊങ്കല്‍ ആഘോഷിച്ച് കനേഡിയന്‍ പ്രധാനമന്ത്രി

ഒട്ടാവ: കാനഡയിലെ തമിഴ് വംശജര്ക്ക് തമിഴില് തൈപ്പൊങ്കല് ആശംസകള് നേര്ന്ന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോ രംഗത്തെത്തിയിരുന്നു. എന്നാല് ആശംസയില് മാത്രം ഒതുങ്ങാന് ട്രൂഡോ തയ്യാറായിരുന്നില്ല. മഞ്ഞ നിറത്തിലുള്ള സില്ക്ക് ഷര്ട്ടും കസവ് മുണ്ടും ഉടുത്ത് തനി തമിഴന് ലുക്കില് പൊങ്കല് ആഘോഷിക്കാന് ട്രൂഡോ എത്തി. സ്കാര്ബറോയിലായിരുന്നു ട്രൂഡോയുടെ ആഘോഷം.
 | 

പൊങ്കല്‍ ആഘോഷിക്കാന്‍ മുണ്ട് ഉടുത്ത് ജസ്റ്റിന്‍ ട്രൂഡോ; തമിഴരോടൊപ്പം പൊങ്കല്‍ ആഘോഷിച്ച് കനേഡിയന്‍ പ്രധാനമന്ത്രി

ഒട്ടാവ: കാനഡയിലെ തമിഴ് വംശജര്‍ക്ക് തമിഴില്‍ തൈപ്പൊങ്കല്‍ ആശംസകള്‍ നേര്‍ന്ന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ രംഗത്തെത്തിയിരുന്നു. എന്നാല്‍ ആശംസയില്‍ മാത്രം ഒതുങ്ങാന്‍ ട്രൂഡോ തയ്യാറായിരുന്നില്ല. മഞ്ഞ നിറത്തിലുള്ള സില്‍ക്ക് ഷര്‍ട്ടും കസവ് മുണ്ടും ഉടുത്ത് തനി തമിഴന്‍ ലുക്കില്‍ പൊങ്കല്‍ ആഘോഷിക്കാന്‍ ട്രൂഡോ എത്തി. സ്‌കാര്‍ബറോയിലായിരുന്നു ട്രൂഡോയുടെ ആഘോഷം.

ട്രൂഡോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ആഘോഷങ്ങളുടെ ചിത്രങ്ങള്‍ ഇതിനാലകം വൈറലായി മാറിയിട്ടുണ്ട്. പഞ്ചാബികളുടെ പ്രധാന ആഘോഷമായ വൈശാഖിക്കും ദീപാവലിക്കും ബലി പെരുന്നാളിനും മറ്റ് വിവിധ ആഘോഷങ്ങളിലും ആശംസയറിയിച്ചും പങ്കെടുത്തും ട്രൂഡോ ലോകശ്രദ്ധ പിടിച്ചു പറ്റാറുണ്ട്. ധാരാളം വിദേശീയരുള്ള കാനഡ തങ്ങളുടെ ആഘോഷമായിട്ടാണ് ഇത്തരം വൈവിധ്യങ്ങളായ ആഘോഷങ്ങളെ കാണുന്നത്.

അഭയാര്‍ഥി പ്രശ്നങ്ങളിലും ലൈംഗിക ന്യുനപക്ഷ വിഷയങ്ങളിലും ലോകത്തിന് തന്നെ മാതൃകപരമായി ഇടപെടുന്ന ട്രൂഡോയുടെ നിലപാടുകള്‍ ഏറെ പ്രശംസ നേടിയിട്ടുള്ളവയാണ്. തൈപ്പൊങ്കല്‍ ആഘോഷിച്ചതിനൊപ്പം ജനുവരി തമിഴ് ഹെറിറ്റേജ് മാസമായി ആചരിക്കുകയാണെന്നും ട്രൂഡോ അറിയിച്ചിരുന്നു.