ഉത്തമ വില്ലന്റെ രണ്ടാം ട്രെയിലർ

പ്രേക്ഷകർ കാത്തിരിക്കുന്ന കമൽഹാസൻ ചിത്രം ഉത്തമ വില്ലന്റെ രണ്ടാമത്തെ ട്രെയിലർ പുറത്തിറങ്ങി.
 

 

ചെന്നൈ: പ്രേക്ഷകർ കാത്തിരിക്കുന്ന കമൽഹാസൻ ചിത്രം ഉത്തമ വില്ലന്റെ രണ്ടാമത്തെ ട്രെയിലർ പുറത്തിറങ്ങി. രമേശ് അരവിന്ദ് സംവിധാനം ചെയ്ത ചിത്രത്തിൽ ഉത്തമൻ എന്ന നാടകപ്രവർത്തകനേയും മനോരഞ്ജൻ എന്ന സിനിമാ താരത്തേയുമാണ് കമൽ അവതരിപ്പിക്കുന്നത്. ആൻഡ്രിയ ജെറമിയ നായികയാവുന്ന ചിത്രത്തിൽ മലയാളി താരം ജയറാമും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. നാസർ, ഉർവശി, പാർവതി മേനോൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.

കമൽഹാസൻ തന്നെയാണ് ചിത്രത്തിന്റെ കഥ, തിരക്കഥ എന്നിവ ഒരുക്കിയിരിക്കുന്നത്. ലിംഗുസ്വാമിയുടെ നിർമാണ കമ്പനിയായ തിരുപതി ബ്രദേഴ്‌സും കമലിൻറെ രാജ് കമൽ ഫിലിംസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ജിബ്രൻ സംഗീതം നിർവ്വഹിച്ചിരിക്കുന്ന ചിത്രത്തിൽ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് ശ്യാം ദത്താണ്. (ആദ്യ ട്രെയിലർ കാണാം)

ഏപ്രിൽ ചിത്രം തിയേറ്ററുകളിലെത്തും.