ഉത്തമ വില്ലൻ ട്രെയിലർ പുറത്തിറങ്ങി

ചെന്നൈ: കമൽഹാസൻ ചിത്രം ഉത്തമ വില്ലന്റെ ട്രെയിലർ പുറത്തിറങ്ങി. ആൻഡ്രിയ നായികയാവുന്ന ചിത്രത്തിൽ മലയാളി താരം ജയറാമും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ജിബ്രനാണ് സംഗീതം ഒരുക്കുന്നത്. ലിംഗുസ്വാമിയുടെ നിർമാണ കമ്പനിയായ തിരുപതി ബ്രദേഴ്സും കമലിൻറെ രാജ് കമൽ ഫിലിംസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. രമേശ് അരവിന്ദ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് ശ്യാം ദത്താണ് .കമൽഹാസൻ തന്നെയാണ് ചിത്രത്തിലെ കഥ, തിരക്കഥ എന്നിവ ഒരുക്കിയിരിക്കുന്നത്. നാസർ, പാർവതി എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ.
 | 

ഉത്തമ വില്ലൻ ട്രെയിലർ പുറത്തിറങ്ങി

ചെന്നൈ: കമൽഹാസൻ ചിത്രം ഉത്തമ വില്ലന്റെ ട്രെയിലർ പുറത്തിറങ്ങി. ആൻഡ്രിയ നായികയാവുന്ന ചിത്രത്തിൽ മലയാളി താരം ജയറാമും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ജിബ്രനാണ് സംഗീതം ഒരുക്കുന്നത്. ലിംഗുസ്വാമിയുടെ നിർമാണ കമ്പനിയായ തിരുപതി ബ്രദേഴ്‌സും കമലിൻറെ രാജ് കമൽ ഫിലിംസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

രമേശ് അരവിന്ദ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് ശ്യാം ദത്താണ് .കമൽഹാസൻ തന്നെയാണ് ചിത്രത്തിലെ കഥ, തിരക്കഥ എന്നിവ ഒരുക്കിയിരിക്കുന്നത്. നാസർ, പാർവതി എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. ദൃശ്യത്തിന്റെ റീമേക്കായ പാപനാശത്തിലാണ് കമൽ ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. കമലിന്റെ പാപനാശവും വിശ്വരൂപം രണ്ടും 2015ൽ റിലീസ് ചെയ്യും.