കാട്ടാക്കടയില്‍ മകളുടെ മുന്നിലിട്ട് അച്ഛനെ തല്ലിയ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

കാട്ടാക്കടയില്‍ മകളുടെ മുന്നിലിട്ട് അച്ഛനെ തല്ലിയ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍. നാല് ജീവനക്കാരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഡിപ്പോ സ്റ്റേഷന്‍ മാസ്റ്റര്‍ എ. മുഹമ്മദ് ഷെരീഫ്, ഡ്യൂട്ടി ഗാര്‍ഡ് എസ്.ആര്‍.സുരേഷ്, കണ്ടക്ടര്‍ എന്‍. അനില്‍ കുമാര്‍, അസിസ്റ്റന്റ് സി.പി മിലന്‍ എന്നിവര്‍ക്കാണ് സസ്പെന്‍ഷന്‍.
സംഭവത്തില്‍ ഗതാഗത മന്ത്രി ആന്റണി രാജു അടിയന്തര റിപ്പോര്‍ട്ട് തേടിയിരുന്നു. 45 ദിവസത്തനികം അന്വേഷണം പൂര്‍ത്തിയാക്കാനാണ് കെഎസ്ആര്‍ടിസി സിഎംഡിക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. കെ.എസ്.ആര്‍.ടി.സി.ക്ക് കളങ്കമുണ്ടാക്കുന്ന നടപടിയാണ് ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായതെന്നും മന്ത്രി നേരത്തേ പ്രതികരിച്ചിരുന്നു.
മകളുടെ കണ്‍സഷന്‍ പുതുക്കാനായി ഡിപ്പോ ഓഫീസിലെത്തിയ ആമച്ചല്‍ സ്വദേശി പ്രേമനനെയാണ് ജീവനക്കാര്‍ മര്‍ദ്ദിച്ചത്. 15 മിനിറ്റോളം തന്നെ മുറിയില്‍ ബന്ദിയാക്കിയതായും പ്രേമനന്‍ പറഞ്ഞു. സംഭവത്തില്‍ കാട്ടാക്കട പോലീസ് കേസെടുത്തിരുന്നു. കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് ഇടയ്ക്കിടക്ക് ഹാജരാക്കാന്‍ ആവശ്യപ്പെടുന്നത് ബുദ്ധിമുട്ടാണെന്ന് ജീവനക്കാരോട്