ഈ ചിത്രങ്ങളിൽ പുലിയെ കണ്ടെത്താമോ? പതുങ്ങിയിരുന്ന് ഇരപിടിക്കുന്ന ഹിമപ്പുലികളുടെ ചിത്രങ്ങൾ

ചിത്രങ്ങൾ മനോഹരമാണെങ്കിലും ആ ചിത്രങ്ങളിലേക്കുള്ള യാത്ര ദുഷ്കരമായിരുന്നുവെന്ന് ആസ്ട്രേലിയൻ ഫോട്ടോഗ്രാഫർ ഇൻഗെർ വാൻഡൈക്ക് പറയും.
 

ചിത്രങ്ങൾ മനോഹരമാണെങ്കിലും ആ ചിത്രങ്ങളിലേക്കുള്ള യാത്ര ദുഷ്‌കരമായിരുന്നുവെന്ന് ആസ്‌ട്രേലിയൻ ഫോട്ടോഗ്രാഫർ ഇൻഗെർ വാൻഡൈക്ക് പറയും. കാരണം അപകടം എവിടെ പതിയിരിക്കുന്നു എന്നു കണ്ടെത്തുക വളരെ പ്രയാസമാണ്. ഹിമാലയ മലനിരകളിൽ പതുങ്ങിയിരുന്നുള്ള ഹിമപ്പുലികളുടെ ഇരപിടിത്തത്തിന്റെ കാര്യമാണ് പറഞ്ഞുവരുന്നത്. പാറക്കെട്ടുകൾക്കും പച്ചപ്പുകൾക്കും മഞ്ഞുപാളികൾക്കുമിടയിൽ മറഞ്ഞിരുന്നാണ് ഈ വിരുതന്മാരുടെ ഇരപിടുത്തം. ഹിമപ്പുലികളെ ക്യാമറയിൽ ഒപ്പിയെടുക്കാൻ പ്രയാസപ്പെട്ടുവെന്ന് ഇൻഗെർ പറയുമ്പോൾ പതുങ്ങിയിരുന്നുകൊണ്ടുള്ള ഇവരുടെ ആക്രമണം സാധുക്കളായ മൃഗങ്ങൾ എങ്ങനെ തിരിച്ചറിയാനാണ്. മലനിരകളിൽ മേഞ്ഞു നടക്കുന്ന വരയാടുകളാണ് ഹിമപ്പുലികളുടെ മുന്നിൽ പ്രധാനമായും എത്തിപ്പെടുന്നത്. പതിനേഴ് ദിവസത്തെ ഹിമാലയ യാത്രയ്ക്കിടെയാണ് വാൻഡൈക്ക് ഹിമപ്പുലികളുടെ ഇരപിടിത്തം ക്യാമറയിൽ പകർത്തിയത്.

ചിത്രങ്ങൾ കാണാം.