ബിക്കിനിയിട്ട എയർഹോസ്റ്റസുമാർ; വിയറ്റ്‌നാം എയർലൈൻസ് പരസ്യം വൈറൽ

ടിക്കറ്റ് ചാർജ്ജ് കുറച്ചും സൗകര്യങ്ങൾ വർദ്ധിപ്പിച്ചും എയർലൈൻ കമ്പനികൾ നടത്തുന്ന മത്സരം ലോകമെങ്ങും പരിചിതമാണ്. ബജറ്റ് എയർലൈനുകളുടെ പറുദീസയായ എഷ്യാ ഭൂഖണ്ഡം ഇത്തരം മത്സരങ്ങൾക്ക് സ്ഥിരം വേദിയാണ്. ഇതുകൊണ്ടൊന്നും ശ്രദ്ധ നേടാൻ കഴിയാത്തത് കൊണ്ടാകണം വിയറ്റ്നാം എയർലൈൻ കമ്പനിയായ വിയറ്റ് ജെറ്റ് പുതിയ അടവുകളുമായി രംഗത്തെത്തിയത്.
 

ഹാഗോയ്: ടിക്കറ്റ് ചാർജ്ജ് കുറച്ചും സൗകര്യങ്ങൾ വർദ്ധിപ്പിച്ചും എയർലൈൻ കമ്പനികൾ നടത്തുന്ന മത്സരം ലോകമെങ്ങും പരിചിതമാണ്. ബജറ്റ് എയർലൈനുകളുടെ പറുദീസയായ എഷ്യാ ഭൂഖണ്ഡം ഇത്തരം മത്സരങ്ങൾക്ക് സ്ഥിരം വേദിയാണ്. ഇതുകൊണ്ടൊന്നും ശ്രദ്ധ നേടാൻ കഴിയാത്തത് കൊണ്ടാകണം വിയറ്റ്‌നാം എയർലൈൻ കമ്പനിയായ വിയറ്റ് ജെറ്റ് പുതിയ അടവുകളുമായി രംഗത്തെത്തിയത്. എയർ ഹോസ്റ്റസുമാരെ ബിക്കിനിയണിയിച്ച് അവതരിപ്പിക്കുകയാണ് ഈ കമ്പനി.

യൂണിഫോമില്ലെങ്കിൽ തങ്ങളുടെ ക്യാബിൻ ക്രൂ എങ്ങനെയാണുണ്ടാവുകയെന്ന് യാത്രക്കാരെ അറിയിക്കുകയായിരുന്നു ലക്ഷ്യം. വിമാനത്തിലേക്ക് കയറുന്ന പടികളിൽ നിന്ന ഫോട്ടോക്ക് പോസ് ചെയ്യുന്ന ചില ചിത്രങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. വിയറ്റ് ജെറ്റിന്റെ ഔദ്യോഗിക നിറങ്ങളായ ചുവപ്പിലും മഞ്ഞയിലുമുള്ള ബിക്കിനികളാണ് സുന്ദരിമാർ അണിഞ്ഞിരിക്കുന്നത്. ചിത്രങ്ങൾ കുറഞ്ഞ ദിവസങ്ങൾ കൊണ്ട് ലോകമെങ്ങും വൈറലായി കഴിഞ്ഞു.

ഇതിനിടെയിൽ ചില വിശദീകരണങ്ങളുമായി വിയറ്റ് ജെറ്റ് കമ്പനി രംഗത്തെത്തുകയും ചെയ്തു. തങ്ങൾ ഇങ്ങനെയൊരു ഫോട്ടോ ഷൂട്ട് നടത്തിയിരുന്നെങ്കിലും പരസ്യം ഔദ്യോഗികമായി പുറത്ത് വിടാൻ ഉദ്ദേശിച്ചിരുന്നില്ലെന്നാണ് കമ്പനി പറയുന്നത്. ഇതിലഭിനയിച്ച ഒരു മോഡൽ യാദൃശ്ചികമായി ഫോട്ടോകൾ പുറത്ത് വിടുകയായിരുന്നുവെന്നും വിശദീകരണത്തിൽ പറയുന്നു. വിമാനത്തിനുള്ളിൽ ബിക്കിനി ഡാൻസ് നടത്തുന്നതിന്റെ വീഡിയോ പുറത്ത് വിട്ടതിന് പിഴയടക്കേണ്ടി വന്ന എയർലൈൻ കമ്പനിയാണ് വിയറ്റ്‌ജെറ്റ്. കഴിഞ്ഞ വർഷമായിരുന്നു സംഭവം. ചുവപ്പും മഞ്ഞയും നിറങ്ങളിലുള്ള ബിക്കിനിയണിഞ്ഞ പെൺകുട്ടികൾ അപ്രതീക്ഷിതമായി യാത്രക്കാർക്കിടെയിൽ നൃത്തം ചെയ്യുന്ന വീഡിയോ ആയിരുന്നു പുറത്ത് വന്നത്. 600 പൗണ്ടായിരുന്ന അന്ന് കമ്പനി പിഴയടച്ചത്.

ബിക്കിനി ഡാൻസിന്റെ വീഡിയോ ഇവിടെ കാണാം.