ഫേസ്ബുക്കിനെ അടക്കി ആക്ഷേപിച്ചിട്ടില്ല: രഞ്ജിത്ത്

വിവാദ പ്രസ്താവനയിൽ മറുപടിയുമായി സംവിധായകൻ രഞ്ജിത്ത്. കോഴിക്കോട് പ്രസ് ക്ലബിൽ താൻ നടത്തിയ പ്രസ്സ് മീറ്റ് മുഴുവൻ കാണാത്തവർക്ക് പറ്റിയ തെറ്റിദ്ധാരണയാണ് ആ വാർത്തകൾക്ക് കാരണമെന്ന് രഞ്ജിത്ത് തന്റെ ഫേസ്ബുക്ക് പേജിലുടെ പറഞ്ഞു.
 

കൊച്ചി: വിവാദ പ്രസ്താവനയിൽ മറുപടിയുമായി സംവിധായകൻ രഞ്ജിത്ത്. കോഴിക്കോട് പ്രസ് ക്ലബിൽ താൻ നടത്തിയ പ്രസ്സ് മീറ്റ് മുഴുവൻ കാണാത്തവർക്ക് പറ്റിയ തെറ്റിദ്ധാരണയാണ് ആ വാർത്തകൾക്ക് കാരണമെന്ന് രഞ്ജിത്ത് തന്റെ ഫേസ്ബുക്ക് പേജിലുടെ പറഞ്ഞു.

രഞ്ജിത്ത് ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:
ഫേസ്ബുക്ക് എന്ന വർത്തമാന ലോകത്തിനെ ഞാൻ അടക്കി ആക്ഷേപിചിട്ടില്ല. തെറ്റിധരിച്ചെങ്കിൽ ആ പ്രസ്സ് മീറ്റ് മുഴുവൻ കാണാഞ്ഞിട്ടാണ് ചിലർ. അതെ ചിലർ മനോനിലക്ക് ചേർന്ന ഭാഷയിൽ നടത്തുന്ന വാക്ക് ശരങ്ങൾ വാക്ക് യുദ്ധങ്ങൾ ഒഴിവാക്കുന്നത് നല്ലതാണെന്ന് പറഞ്ഞു. അവരെയാണ് പൊതുകക്കൂസ് ചുവരെഴുതുകാർ എന്ന് വിളിച്ചത്, അതിൽ ഞാൻ ഉറച്ചു നിൽക്കുന്നു. എന്റെ വരാനിരിക്കുന്ന സിനിമകളെ വാക്കുകളാൽ കൊന്നു കളയുമെന്ന് ഭീഷണിയുടെ മുന്നിൽ പതറുന്നവനല്ലഞ്ഞാൻ, സിനിമ നന്നെങ്കിൽ ഓടും അല്ലെങ്കിൽ പൊട്ടും. തൂക്കിലേറ്റപ്പെടുക എന്നോന്നില്ലാ…പിന്നെ എന്തിനാണ് സുഹൃത്തുക്കളെ നിശ്ചയമുള്ളത്.എത്രകാലം നീളും ജീവിതമെന്ന കളി അല്ലെങ്കിൽ കളികൾക്കുള്ള കാലത്തിന്റെ സമയം …..So Relax please.നമുക്ക് സംസാരിക്കാം .നല്ല വാക്കുകളാൽ പരസ്പ്പരം ..