മയക്കുമരുന്ന് സംഘത്തലവന്റെ നായയെ പോലീസിലെടുത്തു; വീഡിയോ കാണാം

കഴിഞ്ഞ മാസം അവസാനമാണ് കൊളമ്പിയയിലെ മയക്കുമരുന്ന്കടത്തുകാരനെ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ വളർത്തു നായയായിരുന്നു പെകാസ്. നിയമ വിരുദ്ധമായ പ്രവർത്തനങ്ങൾ നടത്തിയിരുന്ന യജമാനനോടൊപ്പമുള്ള ജീവിതത്തിൽ നിന്നും പെകാസിനിപ്പോൾ മോചനമായി.
 

ബൊഗോട്ട: കഴിഞ്ഞ മാസം അവസാനമാണ് കൊളമ്പിയയിലെ മയക്കുമരുന്ന്കടത്തുകാരനെ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ വളർത്തു നായയായിരുന്നു പെകാസ്. നിയമ വിരുദ്ധമായ പ്രവർത്തനങ്ങൾ നടത്തിയിരുന്ന യജമാനനോടൊപ്പമുള്ള ജീവിതത്തിൽ നിന്നും പെകാസിനിപ്പോൾ മോചനമായി. ഇയാളുടെ വീട്ടിൽ റെയ്ഡ് നടത്തിയ പോലീസാണ് രണ്ട് വയസ്സ് പ്രായമുള്ള നായയെ കൂടെ കൂട്ടിയത്. പോലീസ് നായ്ക്കളെ ട്രെയിൻ ചെയ്യിക്കുന്ന കൂട്ടത്തിൽ ഇവനും പരിശീലനം നൽകാൻ ഇവർ തീരുമാനിക്കുകയായിരുന്നു. ബൊഗോട്ടയ്ക്കടുത്തുള്ള ഡോഗ് ട്രെയിനിംങ് സ്‌കൂളിലാണ് പെകാസിപ്പോൾ.