‘ഞാന്‍ രാവിലെ 10 മണിക്ക് മരിച്ചു’, നേരത്തേ വീട്ടില്‍ പോകണമെന്ന് വിദ്യാര്‍ത്ഥിയുടെ കത്ത്; അവധി അനുവദിച്ച് പ്രിന്‍സിപ്പല്‍

താന് മരിച്ചതിനാല് അവധി നല്കണമെന്ന് അപേക്ഷിച്ച് കത്ത് നല്കിയ വിദ്യാര്ത്ഥിക്ക് അവധി നല്കി സ്കൂള് പ്രിന്സിപ്പല്.
 

കാണ്‍പൂര്‍: താന്‍ മരിച്ചതിനാല്‍ അവധി നല്‍കണമെന്ന് അപേക്ഷിച്ച് കത്ത് നല്‍കിയ വിദ്യാര്‍ത്ഥിക്ക് അവധി നല്‍കി സ്‌കൂള്‍ പ്രിന്‍സിപ്പല്‍. ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ സ്‌കൂളില്‍ ഓഗസ്റ്റ് 20നാണ് സംഭവമുണ്ടായതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് അവധിക്ക് അപേക്ഷിച്ചത്.

രാവിലെ 10 മണിക്ക് താന്‍ മരിച്ചെന്നും അതിനാല്‍ വീട്ടിലേക്ക് നേരത്തേ പോകണമെന്നുമായിരുന്നു അപേക്ഷ. ഇതിനായി പകുതി ദിവസത്തെ അവധി നല്‍കാനും അപേക്ഷയില്‍ ആവശ്യപ്പെട്ടിരുന്നു. അവധി അനുവദിച്ചു കൊണ്ട് പ്രിന്‍സിപ്പല്‍ കത്തില്‍ ഒപ്പിട്ട് നല്‍കുകയും ചെയ്തു.

ഇക്കാര്യം ആദ്യമൊന്നും ആരോടും വെളിപ്പെടുത്താതിരുന്ന വിദ്യാര്‍ത്ഥി പിന്നീട് സുഹൃത്തുക്കളോട് പറഞ്ഞതോടെയാണ് സംഭവം പുറത്തായത്. വിഷയത്തില്‍ സ്‌കൂള്‍ അധികൃതര്‍ പ്രതികരിച്ചിട്ടില്ല. എന്നാല്‍ ഉള്ളടക്കം വായിച്ച് നോക്കാതെ ഒപ്പുവെക്കുന്ന സ്വഭാവമാണ് പ്രിന്‍സിപ്പലിനുള്ളതെന്നും അതാണ് ഇത്തരമൊരു അബദ്ധത്തിന് കാരണമെന്നുമാണ് ചില അധ്യാപകര്‍ പ്രതികരിച്ചത്.