ബാഹുബലി: പേര് ഒഴിവാക്കപ്പെട്ട കലാസംവിധായകൻ ചിത്രത്തിനായി താൻ വരച്ച സ്‌കെച്ചുകൾ പുറത്തുവിട്ടു

ബാഹുബലിക്കു വേണ്ടി വരച്ച സ്കെച്ചുകൾ കലാസംവിധായകൻ മനു ജഗദ് പുറത്തുവിട്ടു. ബാഹുബലിയുടെ നിർമ്മാണ പ്രക്രിയയിൽ സാബു സിറിളിനൊപ്പം പ്രവർത്തിച്ച മനു ജഗത്തിനെ ക്രെഡിറ്റ് ലിസ്റ്റിൽ ആർട്ട് അസിസ്റ്റന്റാക്കി മാറ്റി ചതിച്ചെന്ന് നേരത്തെ ആരോപണമുയർന്നിരുന്നു. പ്രൊഡക്ഷൻ ഡിസൈനറായിരുന്ന സാബു സിറിൾ ചിത്രം തീയേറ്ററിൽ എത്തിയപ്പോൾ ആർട്ട് ഡയറക്ടറായി മാറി. കലാ സംവിധായകനായി പ്രവർത്തിച്ച മനു ജഗത്തിനെ ആർട്ട് അസിസ്റ്റന്റ് ആയി ടൈറ്റിൽ കാർഡിൽ ഒതുക്കുകയും ചെയ്തു.
 


ബാഹുബലിക്കു വേണ്ടി വരച്ച സ്‌കെച്ചുകൾ കലാസംവിധായകൻ മനു ജഗദ് പുറത്തുവിട്ടു. ബാഹുബലിയുടെ നിർമ്മാണ പ്രക്രിയയിൽ സാബു സിറിളിനൊപ്പം പ്രവർത്തിച്ച മനു ജഗത്തിനെ ക്രെഡിറ്റ് ലിസ്റ്റിൽ ആർട്ട് അസിസ്റ്റന്റാക്കി മാറ്റി ചതിച്ചെന്ന് നേരത്തെ ആരോപണമുയർന്നിരുന്നു. പ്രൊഡക്ഷൻ ഡിസൈനറായിരുന്ന സാബു സിറിൾ ചിത്രം തീയേറ്ററിൽ എത്തിയപ്പോൾ ആർട്ട് ഡയറക്ടറായി മാറി. കലാ സംവിധായകനായി പ്രവർത്തിച്ച മനു ജഗത്തിനെ ആർട്ട് അസിസ്റ്റന്റ് ആയി ടൈറ്റിൽ കാർഡിൽ ഒതുക്കുകയും ചെയ്തു.

ഈ ആരോപണം ശരിവക്കുന്ന സ്‌കെച്ചുകളാണ് മനു ഇന്ന് ഫേസ്ബുക്കിൽ പ്രസിദ്ധീകരിച്ചത്. ചിത്രത്തിന്റെ നിർമ്മാണ പ്രക്രിയയിൽ സെറ്റുകളും മറ്റും ഒരുക്കുന്നത് ആർട്ട് ഡയറക്ടർ തയ്യാറാക്കുന്ന സ്‌കെച്ചുകൾ ഉപയോഗിച്ചാണ്. ചിത്രത്തിനായി ആയിരക്കണക്കിന് സ്‌കെച്ചുകൾ വരച്ചതായി പ്രൊഡക്ഷൻ ടീം തന്നെ അവകാശപ്പെട്ടിരുന്നു. ഇവയെല്ലാം തന്നെ മനുവാണ് വരച്ചത്. ഇക്കൂട്ടത്തിൽ ചില ചിത്രങ്ങളാണ് പുറത്ത് വിട്ടിരിക്കുന്നത്.

ബാഹുബലിയുടെ തുടക്കം മുതൽ മുതൽ ചിത്രത്തിന്റെ ആലോചനകളിൽ മനു പങ്കെടുത്തിരുന്നു. പൗരാണിക ഘട്ടത്തിലെ മഹിഷ്മതി രാജധാനിയും, പൽവാതീവന്റെയും ബാഹുബലിയുടെയും കൂറ്റൻ പ്രതിമകളും ഉൾക്കൊള്ളുന്ന സെറ്റുകൾക്കായുള്ള സ്‌കെച്ചുകൾ വരച്ചത് മനുവാണ്. കഴിഞ്ഞ ഒരു വർഷത്തിനിടെ ഇത്തരം നിരവധി സ്‌കെച്ചുകൾ തന്റെ ഫേസ്ബുക്ക് പ്രൊഫൈലിൽ മനു പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇത്തരം സ്‌കെച്ചുകൾ തയ്യാറാക്കുന്നതിൽ വിദഗ്ദ്ധനായാണ് മനു ജഗദ് അറിയപ്പെടുന്നത്. ബ്ലെസി സംവിധാനം ചെയ്ത കൽക്കട്ടാ ന്യൂസ് എന്ന ചിത്രത്തിലൂടെ കലാ സംവിധാനത്തിന് സംസ്ഥാന പുരസ്‌കാരം ലഭിച്ചയാളാണ് മനു ജഗദ്.

മനു വരച്ച സ്‌കെച്ചുകൾ താഴെ കാണാം.