സാഹസിക പ്രകടനത്തിനിടെ ട്രക്ക് കാഴ്ചക്കാർക്കിടയിലേക്ക് ഇടിച്ചുകയറി മൂന്ന് മരണം

സാഹസിക പ്രകടനത്തിനിടെ വമ്പൻ ട്രക്ക് കാഴ്ചക്കാർക്കിടയിലേക്ക് നിയന്ത്രണം വിട്ട് ഇടിച്ചുകയറി മൂന്ന് പേർ മരിച്ചു. ഞായറാഴ്ച്ച നെതർലന്റ്സിലെ ഹാക്സ്ബർഗൻ നഗരത്തിലായിരുന്നു സംഭവം. നിരത്തിയിട്ട കാറുകൾക്ക് മുകളിലൂടെ ടയറുകൾ ഘടിപ്പിച്ച ട്രക്ക് ഓടിച്ചുകയറ്റുന്നതായിരുന്നു പ്രകടനം. ഇതിനിടെ വാഹനം നിയന്ത്രണംവിട്ട് കാഴ്ചക്കാർക്കിടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇതിന്റെ വീഡിയോയും പുറത്ത് വന്നിട്ടുണ്ട്.
 

ആംസ്റ്റർഡാം: സാഹസിക പ്രകടനത്തിനിടെ വമ്പൻ ട്രക്ക് കാഴ്ചക്കാർക്കിടയിലേക്ക് നിയന്ത്രണം വിട്ട് ഇടിച്ചുകയറി മൂന്ന് പേർ മരിച്ചു. ഞായറാഴ്ച്ച നെതർലന്റ്‌സിലെ ഹാക്‌സ്ബർഗൻ നഗരത്തിലായിരുന്നു സംഭവം. നിരത്തിയിട്ട കാറുകൾക്ക് മുകളിലൂടെ ടയറുകൾ ഘടിപ്പിച്ച ട്രക്ക് ഓടിച്ചുകയറ്റുന്നതായിരുന്നു പ്രകടനം. ഇതിനിടെ വാഹനം നിയന്ത്രണംവിട്ട് കാഴ്ചക്കാർക്കിടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇതിന്റെ വീഡിയോയും പുറത്ത് വന്നിട്ടുണ്ട്.

സംഭവത്തിൽ ഒരു കുട്ടിയുൾപ്പെടെ മൂന്ന് പേർ മരിച്ചതായി സ്ഥിരീകരിച്ചെന്ന് ഹാക്‌സ്ബർഗൻ മേയർ അറിയിച്ചു. 15 പേർക്ക് പരുക്കേറ്റിട്ടുണ്ടെന്ന് ഡച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സംഭവം നടന്നയുടൻ ആംബുലൻസും ദ്രുതകർമ്മ സേനയും സ്ഥലത്തെത്തി. രക്ഷാപ്രവർത്തനങ്ങൾക്കായി ഹെലികോപ്ടർ സംവിധാനവും സജ്ജമായിരുന്നു.

നഗരത്തിൽ ഇത്തരമൊരു പരിപാടി സംഘടിപ്പിക്കാൻ മുൻകൂർ അനുമതി വാങ്ങിയിരുന്നെന്നും കാണികളോട് നിശ്ചിതദൂരം വിട്ട് നിൽക്കണമെന്ന് അറിയിച്ചിരുന്നെന്നും സംഘാടകർ പറഞ്ഞു. ട്രക്കിന്റെ ഗ്യാസ് പെഡൽ പ്രവർത്തിക്കാത്തതോ, ബ്രെയ്ക്ക് നഷ്ടമായതോ ആണ് അപകടത്തിന് കാരണമെന്ന് സംഘടകർ പറയുന്നു.