സിംബാബ്‌വേ യൂണിവേഴ്‌സിറ്റിയിൽ ചുംബനവും സെക്‌സും നിരോധിച്ചു: വിദ്യാർത്ഥികൾ സമരത്തിൽ

ചുംബിക്കാനുള്ള അവകാശത്തിനായി സിംബാബ്വെ യൂണിവേഴ്സിറ്റിയിലെ ഒരു കൂട്ടം വിദ്യാർത്ഥികൾ സമരത്തിലേക്ക്. ക്യാമ്പസിൽ സെക്സും, ചുംബനവും നിരോധിച്ച യൂണിവേഴ്സിറ്റി നടപടിക്കെതിരെയാണ് വിദ്യാർത്ഥികൾ പ്രതികരിക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ യൂണിവേഴ്സിറ്റിയാണ് ഇത്. തങ്ങൾ ചെറിയ കുട്ടികളല്ലെന്നും പ്രായപൂർത്തിയായവരുള്ള ക്യാമ്പസിൽ ഇത്തരം നിയമങ്ങൾ അംഗീകരിക്കാൻ സാധിക്കില്ലെന്നും വിദ്യാർത്ഥി നേതാക്കൾ പറയുന്നു.
 


സിംബാബ്‌വെ
: ചുംബിക്കാനുള്ള അവകാശത്തിനായി സിംബാബ്‌വെ യൂണിവേഴ്‌സിറ്റിയിലെ ഒരു കൂട്ടം വിദ്യാർത്ഥികൾ സമരത്തിലേക്ക്. ക്യാമ്പസിൽ സെക്‌സും, ചുംബനവും നിരോധിച്ച യൂണിവേഴ്‌സിറ്റി നടപടിക്കെതിരെയാണ് വിദ്യാർത്ഥികൾ പ്രതികരിക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ യൂണിവേഴ്‌സിറ്റിയാണ് ഇത്. തങ്ങൾ ചെറിയ കുട്ടികളല്ലെന്നും പ്രായപൂർത്തിയായവരുള്ള ക്യാമ്പസിൽ ഇത്തരം നിയമങ്ങൾ അംഗീകരിക്കാൻ സാധിക്കില്ലെന്നും വിദ്യാർത്ഥി നേതാക്കൾ പറയുന്നു.

അധികൃതരുടെ ഇത്തരം നടപടികൾ യൂണിവേഴ്‌സിറ്റിയെ പ്രൈമറി സ്‌കൂളിന്റെ നിലവാരത്തിലേക്ക് നയിക്കുമെന്നും ഇവർ പറയുന്നു. എതിർലിംഗത്തിൽപ്പെട്ടവരെ ഹോസ്റ്റലുകളിൽ പ്രവേശിപ്പിക്കുന്നതിനും നിരോധനമേർപ്പെടുത്തിയിട്ടുണ്ട്. ഇത്തരം സംഭവങ്ങൾ മറ്റുള്ളവരുമായി സഹകരിച്ച് പ്രവർത്തിക്കുന്നതിനെ ബാധിക്കുമെന്ന് വിദ്യാർത്ഥി നേതാക്കൾ പറയുന്നു.

രണ്ടാഴ്ച മുൻപാണ് ക്യാപസിൽ ചുംബനവും സെക്‌സും നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് യൂണിവേഴ്‌സിറ്റി പുറപ്പെടുവിക്കുന്നത്. വിദ്യാർത്ഥകൾ കൂടുതൽ അടുത്ത് ഇടപഴകുന്ന നിലയിൽ കണ്ടാൽ നടപടിയെടുക്കും എന്നാണ് ഉത്തരവിൽ ഉള്ളത്. ഹോസ്റ്റലിലേക്ക് പുറമേ നിന്നുള്ളവരെ കൊണ്ടുവരുന്നതിനും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.