ഓർക്കുട്ട് ഇനി ആർക്കേവ്

വിരൽതുമ്പിലെ സൗഹൃദ കൂട്ടായ്മയെന്ന അദ്ഭുതത്തിലേക്ക് ലോകത്തെ നയിച്ച ഓർക്കുട്ട് ഓർമ്മയായി. ഓർക്കുട്ട് ഔദ്യോഗികമായി പിൻവലിക്കുകയാണെന്നും ഉപയോക്താക്കളുടെ സ്ക്രാപ്പുകളും ഫയലുകളും ലഭ്യമാക്കുന്നതിന് ഹെൽപ്പ് സെന്റർ തുടങ്ങിയിട്ടുണ്ടെന്നും ഗൂഗിൾ അറിയിച്ചു. ഗൂഗിൾ ടേക്ക് ഔട്ട് വഴി ഫോട്ടോകളും സ്ക്രാപ്പുകളും സന്ദേശങ്ങളും ഡൗൺലോഡ് ചെയ്ത് എടുക്കാനാകും. 2016 സെപ്തംബർ വരെ ഉപയോക്താക്കൾക്ക് തങ്ങളുടെ ഓർക്കുട്ട് വിവരങ്ങൾ ലഭ്യമാകും.
 

വാഷിംഗ്ടൺ: വിരൽതുമ്പിലെ സൗഹൃദ കൂട്ടായ്മയെന്ന അദ്ഭുതത്തിലേക്ക് ലോകത്തെ നയിച്ച ഓർക്കുട്ട് ഓർമ്മയായി. ഓർക്കുട്ട് ഔദ്യോഗികമായി പിൻവലിക്കുകയാണെന്നും ഉപയോക്താക്കളുടെ സ്‌ക്രാപ്പുകളും ഫയലുകളും ലഭ്യമാക്കുന്നതിന് ഹെൽപ്പ് സെന്റർ തുടങ്ങിയിട്ടുണ്ടെന്നും ഗൂഗിൾ അറിയിച്ചു. ഗൂഗിൾ ടേക്ക് ഔട്ട് വഴി ഫോട്ടോകളും സ്‌ക്രാപ്പുകളും സന്ദേശങ്ങളും ഡൗൺലോഡ് ചെയ്ത് എടുക്കാനാകും. 2016 സെപ്തംബർ വരെ ഉപയോക്താക്കൾക്ക് തങ്ങളുടെ ഓർക്കുട്ട് വിവരങ്ങൾ ലഭ്യമാകും.

2004-ലാണ് ഓർക്കുട്ട് നിലവിൽ വന്നത്. പെട്ടെന്ന് തന്നെ ഇത് പ്രചാരത്തിലായി. ബ്രസീലിലും ഇന്ത്യയിലുമായിരുന്നു ഓർക്കുട്ടിന് ഏറ്റവുമധികം പ്രചാരം കിട്ടിയത്. ഫേസ്ബുക്കും ഇതേ കാലയളവിലാണ് നിലവിൽ വന്നതെങ്കിലും ഓർക്കുട്ടായിരുന്നു താരം. ലോകമെങ്ങുമുള്ള സുഹൃത്തുക്കളെ കണ്ടെത്തുന്നതിനും സ്വന്തം ഫോട്ടോകളും അഭിപ്രായങ്ങളും കൈമാറുന്നതിനുമുള്ള ഇടമായി ഓർക്കുട്ട് പെട്ടെന്ന് വളർന്നു. എന്നാൽ 2007-ൽ പുത്തൻ സംവിധാനങ്ങളുമായി ഫേസ്ബുക്ക് കടന്ന് വന്നതോടെ ഓർക്കുട്ടിന്റെ സ്വീകാര്യത മങ്ങിത്തുടങ്ങുകയായിരുന്നു.