നഗ്നതാ പ്രദർശനം ആരോപിച്ച് അർബുദ ബാധിതരായ യുവതികളുടെ ചിത്രം ഫേസ്ബുക്ക് നീക്കം ചെയ്തു

അർബുദം ബാധിച്ച പെൺകുട്ടികളുടെ ചിത്രങ്ങൾ ഫേസ്ബുക്ക് നീക്കം ചെയ്തു. നഗ്നതാ പ്രദർശനം നടത്തുന്നുവെന്ന് ആരോപിച്ചായിരുന്നു ഫേസ്ബുക്കിന്റെ കൈകടത്തൽ. ജെസീക്ക വെർെസയും ടിഫാനി വില്യംസും ക്യാൻസർ ബാധിതരായ പെൺകുട്ടികളാണ്. 19 കാരികളായ ഇവർ അടുത്ത സുഹൃത്തുക്കളുമാണ്. ഇവർ തമ്മിൽ കണ്ടുമുട്ടിയപ്പോൾ എടുത്ത ചിത്രങ്ങളാണ് നീക്കം ചെയ്തത്.
 


ലണ്ടൻ: അർബുദം ബാധിച്ച പെൺകുട്ടികളുടെ ചിത്രങ്ങൾ ഫേസ്ബുക്ക് നീക്കം ചെയ്തു. നഗ്നതാ പ്രദർശനം നടത്തുന്നുവെന്ന് ആരോപിച്ചായിരുന്നു ഫേസ്ബുക്കിന്റെ കൈകടത്തൽ. ജെസീക്ക വെർെസയും ടിഫാനി വില്യംസും ക്യാൻസർ ബാധിതരായ പെൺകുട്ടികളാണ്. 19 കാരികളായ ഇവർ അടുത്ത സുഹൃത്തുക്കളുമാണ്. ഇവർ തമ്മിൽ കണ്ടുമുട്ടിയപ്പോൾ എടുത്ത ചിത്രങ്ങളാണ് നീക്കം ചെയ്തത്. നഗ്നതാ പ്രദർശനം നടത്തുന്നുവെന്ന് ആളുകൾ റിപ്പോർട്ട് ചെയ്തതിനെത്തുടർന്നാണ് ചിത്രം നീക്കം ചെയ്തതെന്നാണ് ഫേസ്ബുക്ക് നൽകുന്ന വിശദീകരണം.

ആളുകൾ എന്തുകൊണ്ടാണ് ഇങ്ങനെ ചെയ്യുന്നതെന്ന് മനസ്സിലാകുന്നില്ലെന്ന് ജെസ്സി പറഞ്ഞു. അർബുദത്തെ ധൈര്യത്തോടെ നേരിടാൻ ഞങ്ങൾ പ്രാപ്തരാണെന്ന് കാണിക്കുന്ന ചിത്രമാണ്. അത് റിപ്പോർട്ട് ചെയ്ത ആളുകളുടെ മനോനില എന്താണ് അറിയില്ല. കാൻസറിലൂടെയുള്ള എന്റെ യാത്രയെയാണ് ചിത്രം പ്രതിനിധീകരിക്കുന്നത്. മുടിയില്ലാത്ത എന്റെ ചിത്രം പോസ്റ്റ് ചെയ്യുന്നത് ക്യാൻസർ എന്ന അസുഖത്തിന്റെ ഭീകരത മനസ്സിലാക്കാനാണെന്നും ജെസ്സി പറയുന്നു. ലോകത്തിലെ ഏറ്റവും ഗുരുതരമായ അസുഖത്തെ രണ്ട് പെൺകുട്ടികൾ സധൈര്യം നേരിടുന്നതിന്റെ ചിത്രങ്ങൾ നഗ്നത ആരോപിച്ച് റിപ്പോർട്ട് ചെയ്ത ആളുകളോട് ഒന്നും പറയാനില്ലെന്ന് ടിഫാനി പറയുന്നു.