‘രക്തം പുരണ്ട മനുഷ്യ ശരീരങ്ങൾ’; സ്‌പെയിനിലെ ‘റണ്ണിങ് ഓഫ് ദി ബുൾസി’നെതിരെ മൃഗസ്‌നേഹികളുടെ പ്രതിഷേധം

സ്പെയിനിലെ പാംപ്ലോനയിൽ സാൻ ഫെർമിൻ ഫെസ്റ്റിവലിനോടനുബന്ധിച്ച് നടത്തുന്ന കാളയോട്ടമാണ് 'റണ്ണിങ് ഓഫ് ദ ബുൾസ്'. പോരിനൊരുങ്ങി നിൽക്കുന്ന കാളക്കൂറ്റനെ ജനങ്ങൾക്കിടയിലേക്ക് തുറന്നു വിടുകയാണ് ഇതിൽ ചെയ്യുന്നത്.
 

പാംപ്ലോന: സ്‌പെയിനിലെ പാംപ്ലോനയിൽ സാൻ ഫെർമിൻ ഫെസ്റ്റിവലിനോടനുബന്ധിച്ച് നടത്തുന്ന കാളയോട്ടമാണ് ‘റണ്ണിങ് ഓഫ് ദ ബുൾസ്’. പോരിനൊരുങ്ങി നിൽക്കുന്ന കാളക്കൂറ്റനെ ജനങ്ങൾക്കിടയിലേക്ക് തുറന്നു വിടുകയാണ് ഇതിൽ ചെയ്യുന്നത്. നിരവധി പേരുടെ ജീവനെടുക്കുകയും പലരേയും ഗുരുതര പരിക്കുകളിലേക്ക് തള്ളിവിടുകയും ചെയ്യുന്ന ഈ വിനോദ പരിപാടിയ്‌ക്കെതിരെ ഒരു കൂട്ടം മനുഷ്യ സ്‌നേഹികൾ രംഗത്തെത്തിയിരിക്കുകയാണ്.

പ്രതിഷേധത്തിന് വ്യത്യസ്തമായ ഒരു മാർഗമാണ് ഇവർ തെരഞ്ഞെടുത്തത്. ദേഹം മുഴുവൻ ചുവന്ന ചായം തേച്ച് കാളക്കൊമ്പുകളുടെ മാതൃകയിൽ രൂപങ്ങൾ ധരിച്ച് പാംപ്ലോന തെരുവിന്റെ കവാടത്തിൽ ഇവർ കിടന്നു. നിമിഷ നേരങ്ങൾക്കുള്ളിൽ ഇവരുടെ പ്രതിഷേധം ഓൺ ലൈൻ മാധ്യമങ്ങളിൽ ഉൾപ്പെടെ വൈറലായി. Ethical Treatment of Animals, AnimaNaturalsi എന്നീ സംഘടനകളിൽ പ്രവർത്തിക്കുന്നവരാണിവർ. സ്ത്രീകൾ ഉൾപ്പെടെയുള്ള പ്രവർത്തകരാണ് ശരീരത്തിൽ പെയിന്റടിച്ച് പ്രതിഷേധത്തിൽ പങ്കു ചേർന്നത്.

ചിത്രങ്ങൾ കാണാം.