റെയില്‍വേ ട്രാക്കിലൂടെ നടന്ന സ്ത്രീയുടെ തൊട്ടരികില്‍ ട്രെയിന്‍ വന്നു നിന്നു; അദ്ഭുതകരമായ രക്ഷപ്പെടല്‍; വീഡിയോ കാണാം

റെയില്വേ സ്റ്റേഷില് ട്രാക്കിലൂടെ നടന്നുവന്ന സ്ത്രീയുടെ തൊട്ടരികില് ട്രെയിന് നിര്ത്തിയ ഡ്രൈവര്ക്ക് അഭിനന്ദനപ്രവാഹം. മുംബൈയില് ചാര്നി റോഡ് സ്റ്റേഷനിലാണ് അപകടങ്ങള്ക്ക് പേര്കേട്ട സബര്ബന് ട്രെയിന് വൃദ്ധയ്ക്ക് അപകടമുണ്ടാക്കാതെ നിര്ത്തിയത്. ചര്ച്ച്ഗേറ്റിലേക്ക് പോവുകയായിരുന്ന ട്രെയിന് ട്രാക്കിലൂടെ നടന്നുവരികയായിരുന്ന സ്ത്രീയുടെ ശരീരത്തിന് ഇഞ്ചുകള് അകലെയാണ് നിന്നത്.
 

മുംബൈ: റെയില്‍വേ സ്‌റ്റേഷനില്‍ ട്രാക്കിലൂടെ നടന്നുവന്ന സ്ത്രീയുടെ തൊട്ടരികില്‍ ട്രെയിന്‍ നിര്‍ത്തിയ ഡ്രൈവര്‍ക്ക് അഭിനന്ദനപ്രവാഹം. മുംബൈയില്‍ ചാര്‍നി റോഡ് സ്‌റ്റേഷനിലാണ് അപകടങ്ങള്‍ക്ക് പേര്‌കേട്ട സബര്‍ബന്‍ ട്രെയിന്‍ വൃദ്ധയ്ക്ക് അപകടമുണ്ടാക്കാതെ നിര്‍ത്തിയത്. ചര്‍ച്ച്‌ഗേറ്റിലേക്ക് പോവുകയായിരുന്ന ട്രെയിന്‍ ട്രാക്കിലൂടെ നടന്നുവരികയായിരുന്ന സ്ത്രീയുടെ ശരീരത്തിന് ഇഞ്ചുകള്‍ അകലെയാണ് നിന്നത്.

ട്രെയിന്‍ തൊട്ടടുത്തെത്തിയപ്പോളാണ് വൃദ്ധ ഇത് ശ്രദ്ധിച്ചത്. രക്ഷപ്പെടാനായി ഇവര്‍ പ്ലാറ്റ്‌ഫോമിലേക്ക് കയറാന്‍ ശ്രമിച്ചെങ്കിലും ഉയരക്കൂടുതല്‍ കാരണം സാധിച്ചില്ല. സ്‌റ്റേഷനിലുണ്ടായിരുന്ന യാത്രക്കാര്‍ പകര്‍ത്തിയ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പുറത്തു വന്നിരുന്നു. ഡിസംബര്‍ 6-ാം തിയതിയായിരുന്നു സംഭവം. ആക്രിസാധനങ്ങള്‍ പെറുക്കി ജീവിക്കുന്ന സ്ത്രീയാണ് ഇവരെന്നാണ് കരുതുന്നത്. ട്രാക്കിലൂടെ നടന്നുവരികയായിരുന്ന ഇവര്‍ ട്രെയിന്‍ സൈറന്‍ മുഴക്കിയിട്ടും കേട്ടില്ല.

70 കിലോമീറ്ററോളം വേഗതയില്‍ വന്ന ട്രെയിനാണ് ലോക്കോ പൈലറ്റായ സന്തോഷ് കുമാര്‍ ഗൗതം ഇവര്‍ക്ക് ചെറിയ പരിക്കുപോലുമേല്‍ക്കാതെ നിര്‍ത്തിയത്. ട്രെയിന്‍ നിര്‍ത്തിയ ശേഷം ചാടിയിറങ്ങിയ സന്തോഷ് യാത്രക്കാരുടെ സഹായത്തോടെ വൃദ്ധയെ പ്ലാറ്റ്‌ഫോമിലേക്ക് പിടിച്ചു കയറ്റി. വൃദ്ധയേക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമല്ല. സന്തോഷ് കുമാറിന്റെ പ്രവൃത്തിയെ അഭിനന്ദിക്കുകയാണ് വെസ്റ്റേണ്‍ റെയില്‍വേ അധികൃതര്‍.

വീഡിയോ കാണാം

allowfullscreen