കോപ-അമേരിക്ക ഫുട്ബോൾ ലീഗ്; വെനുസ്വേലയുടെ ടീമിന് പിന്തുണ പ്രകടപ്പിച്ച് ടിവി അവതാരകർ നഗ്നരായി

കോപ-അമേരിക്ക മത്സരങ്ങൾ തുടങ്ങാനിരിക്കെ വെനുസ്വേലയുടെ ടീം വാർത്തകളിൽ ഇടം പിടിച്ചു. വെനസ്വേല ഫുട്ബോൾ ടീമിന് പിന്തുണ പ്രഖ്യാപിച്ച് ടിവി അവതാരകർ നഗ്നരായതോടെയാണ് വെനിസ്വേലൻ ടീം വാർത്തകളിൽ ഇടംപിടിച്ചത്. എട്ടോളം പേർ വരുന്ന ഇവർ നഗ്നരായാണ് വ്യത്യസ്തമായ ആശംസ ടീമിന് നൽകിയത്.
 

വെനസ്വേല: കോപ-അമേരിക്ക മത്സരങ്ങൾ തുടങ്ങാനിരിക്കെ വെനുസ്വേലയുടെ ടീം വാർത്തകളിൽ ഇടം പിടിച്ചു.  ടീമിന് പിന്തുണ പ്രഖ്യാപിച്ച് ടിവി അവതാരകർ നഗ്നരായതോടെയാണ് വെനിസ്വേലൻ ടീം വാർത്തകളിൽ ഇടംപിടിച്ചത്. എട്ടോളം പേർ വരുന്ന ഇവർ നഗ്നരായാണ് വ്യത്യസ്തമായ ആശംസ ടീമിന് നൽകിയത്.

വെനസ്വേല ഫുട്‌ബോൾ ടീമിന്റെ ഗ്ലാഡിയേറ്റർമാരാണ് തങ്ങൾ എന്ന് അവകാശപ്പെട്ടു കൊണ്ടായിരുന്നു ഇവരുടെ പ്രകടനം. ഇതു കൂടാതെ മറ്റ് സ്ത്രീകൾ തങ്ങളുടെ മാർഗം പിന്തുടരണമെന്നും ഇവർ ആഹ്വാനം ചെയ്തു. Desnudando la Noticia എന്ന സൗത്ത് അമേരിക്കൻ സബ്‌സ്‌ക്രിപ്ഷൻ വാർത്താ വെബ്‌സൈറ്റിലെ വാർത്താ അവതാരകരാണ് ഇവർ. തങ്ങളുടെ ഈ ശൈലി സ്ത്രീ ശാക്തീകരണം ലക്ഷ്യംവച്ചാണെന്നും ഇവർ അവകാശപ്പെടുന്നു.

കോപ അമേരിക്കയിൽ ടീമിന്റെ മുന്നേറ്റത്തിനൊപ്പം കൂടുതൽ നഗ്നചിത്രങ്ങൾ ഓൺലൈനിൽ നൽകുമെന്നും ഇവർ വാഗ്ദാനം ചെയ്യുന്നുണ്ട്. കഴിഞ്ഞ ലോകകപ്പിന്റെ സമയത്താണ് ഈ വെബ്‌സൈറ്റ് പ്രവർത്തനം ആരംഭിച്ചത്. ഇപ്പോൾ പത്ത് റിപ്പോർട്ടർമാരുമായി ഇത് വിപുലീകരിച്ചിരിക്കുകയാണ്.

ക്രിസ്റ്റ്യാനോ റൊണാൾഡോയേക്കുറിച്ചുള്ള ഒരു വാർത്ത അവതരിപ്പിക്കുന്നതിനിടെ റിപ്പോർട്ടർ നഗ്നയാകുന്ന ഫുട്ടേജ് കഴിഞ്ഞ ഏപ്രിലിൽ ഇവർ പുറത്തു വിട്ടിരുന്നു. ഇരുപത്തൊന്നു വയസ് കഴിഞ്ഞവർക്കു മാത്രമേ ഈ സൈറ്റിലെ വാർത്തകൾ കാണാനാകൂ.