കിച്ചാങ്കനി ഇനി വായിക്കും

മലയാളികളുടെ അക്ഷരത്തണലിൽ ടാൻസാനിയയിലെ വിദൂര ഗ്രാമമായ കിച്ചങ്കനി ഇനി വായിക്കും. കൊല്ലം പെരുമൺ സ്വദേശിയായ സോമി സോളമനാണ് ഇവിടെ ലൈബ്രറി സ്ഥാപിക്കാനും സ്കൂൾ ആരംഭിക്കാനും ശ്രമങ്ങൾ നടത്തിയത്. ലൈബ്രറി സ്ഥാപിക്കാൻ ഓൺലൈൻ വഴി നടത്തിയ ശ്രമങ്ങളുടെ തുടർച്ചയാണ് ഈ പുസ്തക ശേഖരണം. ടാൻസാനിയിൽ ജോലി ചെയ്യുന്ന ഭർത്താവ് വിൽക്കിൻസൺ ജോർജിനൊപ്പം കുറച്ചു കാലമായി സോമി കിച്ചങ്കനിയിലാണ് താമസം.
 

 

കൊച്ചി : മലയാളികളുടെ അക്ഷരത്തണലിൽ ടാൻസാനിയയിലെ വിദൂര ഗ്രാമമായ കിച്ചാങ്കനി ഇനി വായിക്കും. കൊല്ലം പെരുമൺ സ്വദേശിയായ സോമി സോളമനാണ് ഇവിടെ ലൈബ്രറി സ്ഥാപിക്കാനും സ്‌കൂൾ ആരംഭിക്കാനും ശ്രമങ്ങൾ നടത്തിയത്. ലൈബ്രറി സ്ഥാപിക്കാൻ ഓൺലൈൻ വഴി നടത്തിയ ശ്രമങ്ങളുടെ തുടർച്ചയാണ് ഈ പുസ്തക ശേഖരണം. ടാൻസാനിയിൽ ജോലി ചെയ്യുന്ന ഭർത്താവ് വിൽക്കിൻസൺ ജോർജിനൊപ്പം കുറച്ചു കാലമായി സോമികിച്ചാങ്കനിയിലാണ് താമസം.

സമ്പന്നമായ സാംസ്‌കാരിക പാരമ്പര്യവും ചരിത്രവും ഉണ്ടായിട്ടും പ്രാഥമിക സൗകര്യങ്ങളുടെ അപര്യാപ്തത നേരിടുന്ന ഇടമാണ് കിച്ചാങ്കനി. നല്ല കുടിവെള്ള സ്രോതസുകളോ പാഠശാലകളോ ഇല്ല. പുറംലോകവുമായി യാതൊരു ബന്ധവുമില്ല. നില നിൽപ്പ് പോലും ആശങ്കയിലായവർക്ക് അറിവ് പകരുക എന്ന ലക്ഷ്യമാണ് ഉദ്യമത്തിനു പിന്നിൽ. ഇന്ത്യക്ക് അകത്തും പുറത്തും നിന്നുള്ള നിരവധി പേർ പുസ്തക ശേഖരണത്തിൽ പങ്കാളികളായി.

ശേഖരിച്ച പുസ്തകങ്ങളുടെ പാക്കിങ് കൊച്ചി സേക്രഡ് ഹാർട്ട് സ്‌കൂൾ ഓഫ് കമ്മ്യൂണ്ണിക്കേഷനിൽ നടന്നു വരികയാണ്, ഈ മാസം അവസാനത്തോടെ പുസ്തകങ്ങൾ കപ്പൽ മാർഗം ടാൻസാനിയയിലേക്ക് അയക്കും.

ചിത്രങ്ങൾ