സംസ്ഥാനത്ത് 6 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് ആറ് പേര്ക്ക് കൂടി കൊറോണ ബാധ സ്ഥിരീകരിച്ചു.
 

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ആറ് പേര്‍ക്ക് കൂടി കൊറോണ ബാധ സ്ഥിരീകരിച്ചു. മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. തിരുവനന്തപുരത്ത് 2 പേര്‍ക്കും പാലക്കാട്, കൊല്ലം, മലപ്പുറം, കാസര്‍കോട് എന്നീ ജില്ലകളില്‍ ഓരോരുത്തര്‍ക്കുമാണ് രോഗബാധ സ്ഥിരീകരിച്ചത്.

165 പേര്‍ വിവിധ ആശുപത്രികളിലായി ചികിത്സയിലുണ്ട്. കൊറോണ മരണമുണ്ടായ ഇന്ന് സംസ്ഥാനത്തിന് ദുഃഖകരമായ ദിനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കോട്ടയത്ത് 2 പേര്‍ക്കും എറണാകുളം, തിരുവനന്തപുരം ജില്ലകളില്‍ ഓരോരുത്തര്‍ക്കും രോഗം ഭേദമായി. ആകെ 1,34,370 പേര്‍ നിരീക്ഷണത്തിലുണ്ട്. ഇവരില്‍ 620 പേര്‍ ആശുപത്രികളിലും 1,33,750 പേര്‍ വീടുകളിലുമാണ് കഴിയുന്നത്.

സമൂഹ വ്യാപനം ഉണ്ടോ എന്ന് അറിയുന്നതിനായി റാപ്പിഡ് ടെസ്റ്റ് നടത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇന്ന് 148 പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. 6067 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. ഇവയില്‍ 5276 ഫലങ്ങള്‍ നെഗറ്റീവ് ആണ്. കോവിഡ് പടരുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ എന്‍ട്രന്‍സ് പരീക്ഷ മാറ്റിവെച്ചതായും മുഖ്യമന്ത്രി അറിയിച്ചു.