രമ്യക്കെതിരായി വിജയരാഘവന്‍ നടത്തിയ പ്രസ്താവന തോല്‍വിക്ക് കാരണമായി; എ.കെ ബാലന്‍

ഒന്നര ലക്ഷത്തിലേറെ വോട്ടുകള്ക്ക് പി.കെ ബിജുവിനെ അട്ടിമറിച്ച രമ്യാ ഹരിദാസ് യു.ഡി.എഫ് നേതൃത്വം പോലും വിചാരിക്കാത്ത വിജയമാണ് സ്വന്തമാക്കിയത്.
 

തിരുവനന്തപുരം: രമ്യാ ഹരിദാസിനെതിരെ എല്‍.ഡി.എഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ നടത്തിയ പരാമര്‍ശം പി.കെ ബിജുവിന്റെ തോല്‍വിക്ക് കാരണമായെന്ന് സമ്മതിച്ച് മന്ത്രി എ.കെ ബാലന്‍. എ വിജയരാഘവന്റെ പരാമര്‍ശം ആലത്തൂരിലെ വോട്ടര്‍മാരെ സ്വാധീനിച്ചിരിക്കാമെന്നായിരുന്നു എ.കെ ബാലന്‍ പറഞ്ഞത്. നേരത്തെ ഒന്നര ലക്ഷത്തിലേറെ വോട്ടുകള്‍ക്ക് പി.കെ ബിജുവിനെ അട്ടിമറിച്ച രമ്യാ ഹരിദാസ് യു.ഡി.എഫ് നേതൃത്വം പോലും വിചാരിക്കാത്ത വിജയമാണ് സ്വന്തമാക്കിയത്.

പരാമര്‍ശം ആലത്തൂരിലെ വോട്ടര്‍മാരെ സ്വാധീനിച്ചിരിക്കാം. എന്നാല്‍ പ്രസ്താവന രമ്യയെ ഏതെങ്കിലും രൂപത്തില്‍ അപമാനിക്കണമെന്ന് ആഗ്രഹിച്ചുകൊണ്ട് നടത്തിയതല്ലെന്നും എ.കെ ബാലന്‍ അഭിപ്രായപ്പെട്ടു. പരാജയത്തിന്റെ കാരണം പാര്‍ട്ടി വിലയിരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമീപകാലത്ത് ഒരു തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് നേരിടുന്ന ഏറ്റവും വലിയ പരാജയമാണ് ഇത്തവണത്തേത്. പരാജയത്തിന്റെ കാരണങ്ങള്‍ പരിശോധിക്കുമെന്നും നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു.