നീറ്റാ ജലാറ്റിൻ ആക്രമണം: പ്രതികൾക്കെതിരെ യുഎപിഎ ചുമത്തി

നീറ്റാ ജലാറ്റിൻ കമ്പനിയുടെ ഓഫീസ് അടിച്ചുതകർത്ത സംഭവത്തിൽ പ്രതികൾക്കെതിരെ യുഎപിഎ ചുമത്തി. കണ്ടാലറിയാവുന്ന ഒമ്പതു പേർക്കെതിരെയാണ് പോലീസ് കേസെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത രണ്ടുപേരെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്. ക്രമണം ആസൂത്രിതമായിരുന്നുവെന്നാണ് പോലീസ് വിലയിരുത്തുന്നത്.
 


കൊച്ചി: നീറ്റാ ജലാറ്റിൻ കമ്പനിയുടെ ഓഫീസ് അടിച്ചുതകർത്ത സംഭവത്തിൽ പ്രതികൾക്കെതിരെ യുഎപിഎ ചുമത്തി. കണ്ടാലറിയാവുന്ന ഒമ്പതു പേർക്കെതിരെയാണ് പോലീസ് കേസെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത രണ്ടുപേരെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്. ക്രമണം ആസൂത്രിതമായിരുന്നുവെന്നാണ് പോലീസ് വിലയിരുത്തുന്നത്.

അക്രമത്തിന് പിന്നിൽ മാവോയിസ്റ്റുകാളാണെന്ന് സ്ഥിരീകരികരിച്ചിട്ടില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. തിങ്കളാഴ്ച്ച രാവിലെ എട്ടരയോടെയാണ് മുഖംമൂടിയെത്തിയ ഒരു സംഘമാളുകൾ പനമ്പിള്ളി നഗറിലെ ഓഫീസ് ആക്രമിച്ചത്.