ചൈനീസ് അതിര്‍ത്തിയില്‍ സംഘര്‍ഷം; വെടിവെപ്പില്‍ ഒരു കേണല്‍ ഉള്‍പ്പെടെ മൂന്ന് ജവാന്‍മാര്‍ കൊല്ലപ്പെട്ടു

കിഴക്കന് ലഡാക്കിലെ ഇന്ത്യ-ചൈന അതിര്ത്തിയിലുണ്ടായ വെടിവെപ്പില് മൂന്ന് ഇന്ത്യന് സൈനികര് കൊല്ലപ്പെട്ടു.
 

ന്യൂഡല്‍ഹി: കിഴക്കന്‍ ലഡാക്കിലെ ഇന്ത്യ-ചൈന അതിര്‍ത്തിയിലുണ്ടായ വെടിവെപ്പില്‍ മൂന്ന് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടു. ഒരു കേണല്‍ ഉള്‍പ്പെടെ മൂന്ന് ജവാന്‍മാരാണ് കൊല്ലപ്പെട്ടത്. ഗാല്‍വാന്‍ താഴ്‌വരയിലാണ് ഇന്നലെ രാത്രി ഇരു സേനകളും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. 1975ന് ശേഷം ആദ്യമായാണ് ചൈനീസ് അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെടുന്നത്. ഗല്‍വാനില്‍ വിന്യസിച്ചിട്ടുള്ള ഇന്‍ഫന്‍ട്രി ബറ്റാലിയന്റെ കമാന്‍ഡിംഗ് ഓഫീസറാണ് കൊല്ലപ്പെട്ട കേണല്‍.

സംഘര്‍ഷം പരിഹരിക്കുന്നതിനായി അതിര്‍ത്തി കമാന്‍ഡര്‍മാരുടെ യോഗം നടക്കുകയാണ്. ഏപ്രില്‍ മുതല്‍ അതിര്‍ത്തിയില്‍ പ്രശ്‌നങ്ങള്‍ പുകയുകയാണ്. പാംഗോങില്‍ ചൈന പോസ്റ്റ് സ്ഥാപിച്ചതിന് പിന്നാലെയാണ് തര്‍ക്കങ്ങള്‍ തുടങ്ങുന്നത്. നിയന്ത്രണരേഖയോട് ചേര്‍ന്നുള്ള പട്രോള്‍ പോയിന്റ് 14,, ഹോട്ട്‌സ്പ്രിംഗ്‌സിലെ പട്രോള്‍ പോയിന്റുകളായ 15, 17 എന്നിവിടങ്ങളിലും പാംഗോങ് തടാകത്തോട് ചേര്‍ന്നുള്ള ഫിംഗര്‍ 4 എന്ന മലനിരയിലുമാണ് സംഘര്‍ഷങ്ങള്‍ തുടരുന്നത്.

സൈനികര്‍ ഈ മേഖലകളില്‍ നിന്ന് പിന്‍മാറുന്നത് സംബന്ധിച്ച് ബ്രിഗേഡിയര്‍, കേണല്‍ തലത്തിലുള്ള ചര്‍ച്ചകള്‍ നടന്നെങ്കിലും പിന്‍മാറ്റത്തില്‍ ധാരണയായിരുന്നില്ല. ഇതിന് പിന്നാലെയാണ് ഇന്നലെ വെടിവെയ്പ്പുണ്ടായിരിക്കുന്നത്.