ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മി സംസാരിക്കാന്‍ തുടങ്ങി; ഐസിയുവില്‍ നിന്ന് മാറ്റി

ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മിയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു. ഐസിയുവില് നിന്ന് മുറിയിലേക്ക് മാറ്റിയിട്ടുണ്ട്. മുറിവുകള് പൂര്ണമായിട്ടും സുഖപ്പെടാന് സമയമെടുക്കുമെന്ന് ലക്ഷ്മിയെ പരിശോധിക്കുന്ന ഡോക്ടര് അറിയിച്ചു. ആരോഗ്യനിലയില് കുറേക്കൂടി പുരോഗമനം ഉണ്ടാവുകയാണെങ്കില് മാത്രമെ ഡിസ്ചാര്ജ് ചെയ്യാന് കഴിയുവെന്നും ഡോക്ടര്മാര് പറഞ്ഞു. സംസാരിക്കാനും ആരംഭിച്ചിട്ടുണ്ട്. അപകടത്തില് പരിക്കേറ്റ ബാലഭാസ്കറും മകള് തേജസ്വിനിയും മരിച്ചിരുന്നു.
 

തിരുവനന്തപുരം: ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു. ഐസിയുവില്‍ നിന്ന് മുറിയിലേക്ക് മാറ്റിയിട്ടുണ്ട്. മുറിവുകള്‍ പൂര്‍ണമായിട്ടും സുഖപ്പെടാന്‍ സമയമെടുക്കുമെന്ന് ലക്ഷ്മിയെ പരിശോധിക്കുന്ന ഡോക്ടര്‍ അറിയിച്ചു. ആരോഗ്യനിലയില്‍ കുറേക്കൂടി പുരോഗമനം ഉണ്ടാവുകയാണെങ്കില്‍ മാത്രമെ ഡിസ്ചാര്‍ജ് ചെയ്യാന്‍ കഴിയുവെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. സംസാരിക്കാനും ആരംഭിച്ചിട്ടുണ്ട്. അപകടത്തില്‍ പരിക്കേറ്റ ബാലഭാസ്‌കറും മകള്‍ തേജസ്വിനിയും മരിച്ചിരുന്നു.

തോളിലെ ഞരമ്പിനാണ് ലക്ഷ്മിക്ക് സാരമായി പരിക്കേറ്റിരിക്കുന്നത്. ഇത് ഭേദമാകാന്‍ സമയമെടുക്കുമെന്നാണ് ഡോക്ടര്‍മാരുടെ വിലയിരുത്തല്‍. കാല്‍മുട്ടിനും തലച്ചോറിനുമേറ്റ പരിക്കുകള്‍ ഭേദപ്പെട്ടുവരികയാണെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. ലക്ഷ്മിയുടെ ആരോഗ്യനിലയെപ്പറ്റി തിരക്കി നിരവധി ഫോണ്‍കോളുകള്‍ ആശുപത്രിയിലേക്ക് എത്തുന്നുണ്ട്.

തൃശൂരില്‍ നിന്ന് ക്ഷേത്ര സന്ദര്‍ശനം കഴിഞ്ഞ് മടങ്ങവെയാണ് ലക്ഷ്മിയും കുടുംബവും അപകടത്തില്‍പ്പെടുന്നത്. രണ്ടര വയസുള്ള മകള്‍ തേജസ്വിനി ബാല ആശുപത്രിയിലെത്തുന്നതിന് മുന്‍പ് തന്നെ മരിച്ചിരുന്നു. ചികിത്സയിലിരിക്കെയാണ് ബാലഭാസ്‌കര്‍ മരണപ്പെടുന്നത്. ഡ്രൈവര്‍ അര്‍ജുനും പരിക്കേറ്റിരുന്നു. അര്‍ജുനെ ദിവസങ്ങള്‍ക്ക് മുന്‍പ് ഡിസ്ചാര്‍ജ് ചെയ്തിരുന്നു.