ശബ്ദരേഖ ഹാജരാക്കണമെന്ന് വിജിലൻസ്; കേന്ദ്ര ഏജൻസിക്ക് മാത്രമേ കൈമാറുവെന്ന് ബിജു രമേശ്

ബാർ കോഴ കേസിൽ മുഴുവൻ ശബ്ദരേഖയും ഹാജരാക്കാൻ ബിജു രമേശിന് വിജിലൻസ് നിർദ്ദേശം നൽകി. ശബ്ദരേഖ റെക്കോർഡ് ചെയ്ത ഹാർഡ് ഡിസ്ക് ഹാജരാക്കാനും വിജിലൻസ് നിദ്ദേശിച്ചിട്ടുണ്ട്.
 


കൊച്ചി:
ബാർ കോഴ കേസിൽ മുഴുവൻ ശബ്ദരേഖയും ഹാജരാക്കാൻ ബിജു രമേശിന് വിജിലൻസ് നിർദ്ദേശം നൽകി. ശബ്ദരേഖ റെക്കോർഡ് ചെയ്ത ഹാർഡ് ഡിസ്‌ക് ഹാജരാക്കാനും വിജിലൻസ് നിദ്ദേശിച്ചിട്ടുണ്ട്. എഡിറ്റ് ചെയ്ത ശബ്ദരേഖ നിയമപരമായി നിലനിൽക്കുന്നതല്ലെന്ന് വിജിലൻസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. എന്നാൽ ശബ്ദരേഖ കേന്ദ്ര ഏജൻസിക്ക് മാത്രമേ കൈമാറുകയുള്ളുവെന്ന് ബിജു രമേശ് പറഞ്ഞു.

ബാറുടമകളുടെ എഡിറ്റ് ചെയ്ത സംഭാഷണം അടങ്ങിയ സി.ഡി ബിജു രമേശ് നേരത്തെ വിജിലൻസിന് കൈമാറിയിരുന്നു. എന്നാൽ അവ സ്വീകാര്യമല്ലെന്ന് വിജിലൻസ് അറിയിച്ചു. സംഭാഷണത്തിന്റെ ആധികാരികത പരിശോധിക്കണമെങ്കിൽ ഒറിജിനൽ തന്നെ വേണമെന്നാണ് വിജിലൻസിന്റെ നിലപാട്.