ബാർ കോഴയിൽ മാണി ഒഴിച്ചുള്ളവർ പ്രബലർ: ബിജു രമേശ്

ബാർ കോഴ വിഷയത്തിൽ ബാക്കിയുള്ളവരുടെ പേര് പറയാൻ തനിക്ക് ഭയമാണെന്ന് ബിജു രമേശ്. അവർ പ്രബലരാണ്. തന്നെപ്പോലെയുള്ളവരെ നശിപ്പിക്കാൻ അവർക്കാവും. മാണിയുടെ കേസ് തെളിഞ്ഞാൽ ബാക്കിയുള്ളവരുടെ പേര് പുറത്തുവിടുമെന്നും ബിജു രമേശ് പറഞ്ഞു.
 

തിരുവനന്തപുരം: ബാർ കോഴ വിഷയത്തിൽ ബാക്കിയുള്ളവരുടെ പേര് പറയാൻ തനിക്ക് ഭയമാണെന്ന് ബിജു രമേശ്. അവർ പ്രബലരാണ്. തന്നെപ്പോലെയുള്ളവരെ നശിപ്പിക്കാൻ അവർക്കാവും. മാണിയുടെ കേസ് തെളിഞ്ഞാൽ ബാക്കിയുള്ളവരുടെ പേര് പുറത്തുവിടുമെന്നും ബിജു രമേശ് പറഞ്ഞു.

തിരുവനന്തപുരത്ത് കേരളാ കോൺഗ്രസുകാരില്ലാത്തതിനാൽ തൽക്കാലം പേടിക്കേണ്ടതില്ലെന്നും ബിജു പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിൽ നടന്ന ചർച്ചയിലാണ് ബിജു ഇക്കാര്യം പറഞ്ഞത്. തനിക്ക് ഭീഷണിയും സമ്മർദ്ദവും ഏറി വരികയാണ്. തെളിവുകൾ വിജിലൻസിന് സമർപ്പിക്കുമെന്നും ബിജു പറഞ്ഞു.