തിരുവനന്തപുരത്തു നിന്നു ബംഗളൂരുവിലേക്ക് പോയ ബസ് മറിഞ്ഞ് മൂന്നു മരണം
തിരുവനന്തപുരത്തു നിന്നു ബംഗളൂരുവിലേക്ക് പോയ സ്വകാര്യ ബസ് മറിഞ്ഞ് മൂന്നു പേർ മരിച്ചു. 10 പേർക്ക് പരുക്കേറ്റു. മരണപ്പെട്ടവരിൽ ഒരാൾ മലയാളിയും രണ്ടു പേർ തമിഴ്നാട് സ്വദേശികളുമാണെന്ന് പ്രാഥമിക വിവരം. കന്യാകുമാരി ജില്ലയിൽ ആരുമൊഴിക്ക് സമീപം കാവൽകിണർ എന്ന സ്ഥലത്തെത്തിയപ്പോഴാണ് സംഭവം.
Feb 20, 2015, 09:14 IST
കന്യാകുമാരി: തിരുവനന്തപുരത്തു നിന്നു ബംഗളൂരുവിലേക്ക് പോയ സ്വകാര്യ ബസ് മറിഞ്ഞ് മൂന്നു പേർ മരിച്ചു. 10 പേർക്ക് പരുക്കേറ്റു. മരണപ്പെട്ടവരിൽ ഒരാൾ മലയാളിയും രണ്ടു പേർ തമിഴ്നാട് സ്വദേശികളുമാണെന്ന് പ്രാഥമിക വിവരം. കന്യാകുമാരി ജില്ലയിൽ ആരൽവായിമൊഴിക്ക് സമീപം കാവൽകിണർ എന്ന സ്ഥലത്തെത്തിയപ്പോഴാണ് സംഭവം.
പണകുടി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. പരുക്കേറ്റവരെ പ്രദേശത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.