പൊതുവഴി കയ്യേറി, റവന്യൂ ചട്ടങ്ങള്‍ ലംഘിച്ചു; തോമസ് ചാണ്ടിക്കെതിരെ കളക്ടറുടെ റിപ്പോര്‍ട്ട്

മന്ത്രി തോമസ് ചാണ്ടി നടത്തിയ കായല് കയ്യേറ്റത്തില് ആലപ്പുഴ ജില്ലാ കളക്ടര് അന്തിമ റിപ്പോര്ട്ട് സമര്പ്പിച്ചു. മാര്ത്താണ്ഡം കായലില് ഒന്നര മീറ്ററോളം പൊതുവഴി തോമസ് ചാണ്ടി കയ്യേറിയിട്ടുണ്ടെന്നും റവന്യൂ ചട്ടങ്ങളുടെ ലംഘനം നടന്നിട്ടുണ്ടെന്നും റവന്യൂ പ്രിന്സിപ്പല് സെക്രട്ടറിക്ക് സമര്പ്പിച്ച റിപ്പോര്ട്ടില് പറയുന്നു. ഇന്നലെ വൈകിട്ടാണ് കളക്ടര് ടി.വി.അനുപമ റിപ്പോര്ട്ട് സമര്പ്പിച്ചത്.
 

ആലപ്പുഴ: മന്ത്രി തോമസ് ചാണ്ടി നടത്തിയ കായല്‍ കയ്യേറ്റത്തില്‍ ആലപ്പുഴ ജില്ലാ കളക്ടര്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. മാര്‍ത്താണ്ഡം കായലില്‍ ഒന്നര മീറ്ററോളം പൊതുവഴി തോമസ് ചാണ്ടി കയ്യേറിയിട്ടുണ്ടെന്നും റവന്യൂ ചട്ടങ്ങളുടെ ലംഘനം നടന്നിട്ടുണ്ടെന്നും റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്നലെ വൈകിട്ടാണ് കളക്ടര്‍ ടി.വി.അനുപമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

നിലം നികത്തിയാണ് ആലപ്പുഴ ലേക്പാലസില്‍ പാര്‍ക്കിംഗിനായി സ്ഥലമൊരുക്കിയതെന്ന് പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. 50 സെന്റ് ഭൂമിയാണ് ഇവിടെ നികത്തിയിരിക്കുന്നത്. മന്ത്രിയുടെ സഹോദരിയുടെ പേരിലുള്ള ഭൂമിയാണ് ഇവിടെ നികത്തിയിരിക്കുന്നത്.

എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് റവന്യൂ വകുപ്പാണ്. രേഖകളും ഉപഗ്രഹചിത്രങ്ങളും ഉപയോഗിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. റവന്യൂ ചട്ടങ്ങളുടെ ഗുരുതര ലംഘനം നടന്നതിനാല്‍ നടപടിയെടുക്കണമെന്നും റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു.