ആഭ്യന്തരമന്ത്രിക്കെതിരെ മന്ത്രിമാര്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി

ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലക്കെതിരെ രണ്ട് മന്ത്രിമാര് മുഖ്യമന്ത്രിക്ക് പരാതി നല്കി. തങ്ങളുടെ വകുപ്പില് ആഭ്യന്തരമന്ത്രി കൈകടത്തുന്നു എന്ന് ചൂണ്ടിക്കാട്ടി പൊതുമരാമത്ത് മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞും ജലവിഭവ മന്ത്രി പി.ജെ ജോസഫുമാണ് വെള്ളിയാഴ്ച പരാതി നല്കിയത്. കടലുണ്ടിയിലെ പാലം നിര്മാണവുമായി ബന്ധപ്പെട്ട വിജലന്സിന്റെ റിപ്പോര്ട്ടിനേത്തുടര്ന്ന് ചീഫ് എഞ്ചിനയര്മാരെ സസ്പെന്ഡ് ചെയ്തുകൊണ്ട് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കിയിരുന്നു. ഇതിനെതിരേയാണ് മന്ത്രിമാരുടെ പരാതി.
 

തിരുവനന്തപുരം: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലക്കെതിരെ രണ്ട് മന്ത്രിമാര്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. തങ്ങളുടെ വകുപ്പില്‍ ആഭ്യന്തരമന്ത്രി കൈകടത്തുന്നു എന്ന് ചൂണ്ടിക്കാട്ടി പൊതുമരാമത്ത് മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞും ജലവിഭവ മന്ത്രി പി.ജെ ജോസഫുമാണ് വെള്ളിയാഴ്ച പരാതി നല്‍കിയത്. കടലുണ്ടിയിലെ പാലം നിര്‍മാണവുമായി ബന്ധപ്പെട്ട വിജലന്‍സിന്റെ റിപ്പോര്‍ട്ടിനേത്തുടര്‍ന്ന് ചീഫ് എഞ്ചിനയര്‍മാരെ സസ്‌പെന്‍ഡ് ചെയ്തുകൊണ്ട് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കിയിരുന്നു. ഇതിനെതിരേയാണ് മന്ത്രിമാരുടെ പരാതി.

എന്നാല്‍, ആഭ്യന്തരമന്ത്രിക്കെതിരെ മന്ത്രിമാര്‍ മുഖ്യമന്തിക്ക് പരാതി നല്‍കിയിട്ടില്ലെന്ന് കേരള കോണ്‍ഗ്രസ് എം ജനറല്‍ സെക്രട്ടറി ആന്റണി രാജു പറഞ്ഞു. വിജിലന്‍സ് അന്വേഷണത്തിന്റെ ഭാഗമായി നടന്ന സ്വാഭാവിക നടപടിയാണ് സസ്‌പെന്‍ഷന്‍ എന്നും എന്നാല്‍ മന്ത്രിമാര്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് പരാതി നല്‍കിയിട്ടില്ലെന്നും കെ.പി.സി.സി വക്താവ് ജോസഫ് വാഴക്കനും പറഞ്ഞു.