വീക്ഷണത്തെ തള്ളി മുഖ്യമന്ത്രി

വീക്ഷണത്തിലെ മുഖപ്രസംഗത്തെ തള്ളി മുഖ്യമന്ത്രി ഉമ്മൻചാണ്ടി രംഗത്ത്. കോൺഗ്രസിന്റെ നയമല്ല വീക്ഷണത്തിൽ വന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഘടകക്ഷികളെ ഒരുമിച്ച് കൊണ്ടുപോകേണ്ട ഉത്തരവാദിത്തം പാർട്ടിക്കുണ്ട്. അതിനുവേണ്ടി വിട്ടുവീഴ്ച ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
 

 

തിരുവനന്തപുരം: വീക്ഷണത്തിലെ മുഖപ്രസംഗത്തെ തള്ളി മുഖ്യമന്ത്രി ഉമ്മൻചാണ്ടി രംഗത്ത്. കോൺഗ്രസിന്റെ നയമല്ല വീക്ഷണത്തിൽ വന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഘടകക്ഷികളെ ഒരുമിച്ച് കൊണ്ടുപോകേണ്ട ഉത്തരവാദിത്തം പാർട്ടിക്കുണ്ട്. അതിനുവേണ്ടി വിട്ടുവീഴ്ച ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. വീരേന്ദ്രകുമാറുമായുള്ളത് നല്ല ബന്ധമാണ്. തെറ്റിദ്ധാരണകളില്ല. ഘടക കക്ഷികളെ വിമർശിക്കുന്നത് കോൺഗ്രസ് നയമല്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

മുഖപ്രസംഗത്തെ തള്ളി കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരനും രംഗത്തെത്തിയിരുന്നു. മുഖപ്രസംഗം അപ്രസക്തവും അനുചിതവുമാണെന്നും പാർട്ടി നേതൃത്വത്തിന്റെ അറിവോടെയല്ല മുഖപ്രസംഗമെന്നും അദ്ദേഹം പറഞ്ഞു. ജെ.ഡി.യു സംസ്ഥാന അധ്യക്ഷൻ എം.പി വീരേന്ദ്രകുമാറിനെതിരെ കടുത്ത വിമർശനമാണ് ഇന്നത്തെ വീക്ഷണം മുഖപ്രസംഗത്തിൽ ഉന്നയിച്ചിരിക്കുന്നത്. വീരേന്ദ്രകുമാർ നന്ദിയില്ലാത്ത നേതാവാണെന്ന് മുഖപ്രസംഗം പരോക്ഷമായി വിമർശിച്ചു. ‘ഇത് ചെമ്പരത്തി പൂവല്ല സ്പന്ദിക്കുന്ന ഹൃദയമാണ്’ എന്ന തലക്കെട്ടോടെയായിരുന്നു മുഖപ്രസംഗം.