ലോകമൊട്ടാകെ കൊറോണ ബാധിതരുടെ എണ്ണം 6 ലക്ഷം കവിഞ്ഞു; മരണം 30,105

ലോകമൊട്ടാകെ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 6 ലക്ഷം കവിഞ്ഞുവെന്ന് റിപ്പോര്ട്ട്.
 

ജനീവ: ലോകമൊട്ടാകെ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 6 ലക്ഷം കവിഞ്ഞുവെന്ന് റിപ്പോര്‍ട്ട്. ലോകാരോഗ്യ സംഘടനയുടെ കണക്കുകളാണ് ഇത് വ്യക്തമാക്കുന്നത്. രോഗബാധിതരുടെ എണ്ണം 634835 ആയി. കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 30,105 ആയെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ മാത്രം 3464 ആളുകള്‍ രോഗം ബാധിച്ച് മരിച്ചു.

203 രാജ്യങ്ങളിലായി 63,146 ആളുകള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായും ലോകാരോഗ്യ സംഘടന വ്യക്തമാക്കി. ഇവയില്‍ യൂറോപ്പിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 3,61,000ല്‍ അധികം കേസുകളാണ് യൂറോപ്പില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇറ്റലിയില്‍ 92000 വും സ്പെയിനില്‍ 72000വും ജര്‍മനിയില്‍ 52000 കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

ഇറ്റലിയിലും ജര്‍മനിയിലുമാണ് ഏറ്റവും കൂടുതല്‍ മരണങ്ങളുണ്ടായത്. അമേരിക്കയില്‍ ഇതുവരെ 1.41 ലക്ഷത്തില്‍ കൂടുതല്‍ കേസുകളും 2,400 ലധികം മരണങ്ങളും ഉണ്ടായി. ചൈനയില്‍ ഇതുവരെ ആകെ 81,000 ലധികം കേസുകളില്‍ നിന്ന് 3,300 മരണങ്ങളാണ് ഉണ്ടായിട്ടുള്ളത്. ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം 75,000 കടന്നു. ഗുരുതരാവസ്ഥയില്‍ കഴിയുന്ന രോഗികളുടെ എണ്ണം 800 ല്‍ താഴെയായെന്നും ലോകാരോഗ്യ സംഘടന അറിയിക്കുന്നു.