ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ഷമേജിന്റെ കൊലപാതകം മൂന്ന് പേര്‍ കൂടി കസ്റ്റഡിയില്‍; പിടിയിലായത് സിപിഎം പ്രവര്‍ത്തകര്‍

ന്യൂമാഹിയിലെ ആര്.എസ്.എസ് പ്രവര്ത്തകന് ഷമേജിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്ന് സി.പി.ഐ.എം പ്രവര്ത്തകര് അറസ്റ്റില്. ലിജിന്, ഷെബിന്, ഷാജി എന്നിവരാണ് അറസ്റ്റിലായത്. ഇവരെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. മൂവരും സിപിഎമ്മിന്റെ സജീവ പ്രവര്ത്തകരാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. വടകരയിലെ ലോഡ്ജില് ഒളിച്ചു താമസിക്കുക്കവെയാണ് അറസ്റ്റിലാവുന്നത്.
 

വടകര: ന്യൂമാഹിയിലെ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ ഷമേജിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്ന് സി.പി.ഐ.എം പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ലിജിന്‍, ഷെബിന്‍, ഷാജി എന്നിവരാണ് അറസ്റ്റിലായത്. ഇവരെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. മൂവരും സിപിഎമ്മിന്റെ സജീവ പ്രവര്‍ത്തകരാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. വടകരയിലെ ലോഡ്ജില്‍ ഒളിച്ചു താമസിക്കുക്കവെയാണ് അറസ്റ്റിലാവുന്നത്.

ഷമേജിനെ വെട്ടിക്കൊല്ലാന്‍ നേരിട്ട് പങ്കെടുത്ത സംഘത്തിലെ അംഗങ്ങളാണ് മൂവരുമെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തില്‍ രണ്ടു സിപിഎം പ്രവര്‍ത്തകരെ നേരത്തേ കസ്റ്റഡിയില്‍ എടുത്തിരുന്നു. സിപിഎം ലോക്കല്‍ കമ്മറ്റിയംഗമായ കണ്ണിപ്പൊയില്‍ ബാബുവിനെ ആര്‍എസ്എസ് ഗുണ്ടകള്‍ കൊലപ്പെടുത്തിയതിന് പ്രതികാരമായിട്ടാണ് ഷമേജിനെ വെട്ടിക്കൊന്നതെന്ന് പോലീസ് പറഞ്ഞു.

ഷമേജ് കൊലപാതകക്കേസിലെ പ്രതികളെ പിടികൂടാന്‍ വൈകുന്നതിനെതിരെ ബി.ജെ.പി പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. ഈമാസം ഏഴിനാണ് യു.സി ഷമേജ് കൊല്ലപ്പെട്ടത്. ഓട്ടോ തടഞ്ഞു നിര്‍ത്തിയാണ് ഇയാളെ വെട്ടിക്കൊന്നത്. ആറു പേര്‍ ചേര്‍ന്നാണ് കൊല നടത്തിയതെന്ന് പോലീസ് കണ്ടെത്തിയിരുന്നു.