കണ്ണൂരിൽ ഇന്ന് ഉച്ച മുതൽ ഹർത്താൽ
കണ്ണൂരിൽ ഇന്ന് ഉച്ചയ്ക്ക് രണ്ടു മുതൽ വൈകിട്ട് ആറു വരെ സി.പി.എം ഹർത്താൽ. സി.പി.എം പ്രവർത്തകൻ വെട്ടേറ്റ് മരിച്ചതിനെ തുടർന്നാണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
Feb 26, 2015, 09:26 IST
കണ്ണൂർ: കണ്ണൂർ ജില്ലയിൽ ഇന്ന് ഉച്ചയ്ക്ക് രണ്ടു മുതൽ വൈകിട്ട് ആറു വരെ സി.പി.എം ഹർത്താൽ. സി.പി.എം പ്രവർത്തകൻ വെട്ടേറ്റ് മരിച്ചതിൽ പ്രതിഷേധിച്ചാണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
കൂത്തുപറമ്പ് ചുണ്ടയിൽ വാഴയിൽ വീട്ടിൽ പ്രേമൻ(45) ആണ് മരിച്ചത്. കള്ള് ചെത്ത് തൊഴിലാളിയായ ഇയാൾക്ക് ഇന്നലെ രാത്രിയാണ് വെട്ടേറ്റത്. കാറിലും ബൈക്കിലുമെത്തിയ സംഘം ബോംബെറിഞ്ഞ ശേഷം വെട്ടുകയായിരുന്നു. തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ച പ്രേമൻ ഇന്ന് പുലർച്ചെയാണ് മരിച്ചത്.
സംഭവത്തിന് പിന്നിൽ ആർ.എസ്.എസ് ബി.ജെ.പി സംഘമാണെന്ന് സി.പി.എം ആരോപിച്ചു. ജില്ലയിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ബിജെപി സി.പി.എം സംഘർഷം തുടരുകയാണ്.