സിപിഎം രാമായണമാസം ആചരിക്കില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍

സിപിഎമ്മിന്റെ നേതൃത്വത്തില് രാമായണമാസം ആചരിക്കില്ലെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. രാമായണമാസം ദിനാചരണം സംഘടിപ്പിക്കുന്നത് സ്വതന്ത്ര സംഘടനയായ 'സംസ്കൃതസംഘമാണ്. ഇവര്ക്ക് പാര്ട്ടിയുമായി ബന്ധമില്ലെന്നും കോടിയേരി പ്രസ്താവനയില് വിശദീകരിച്ചു. നേരത്തെ സംസ്കൃതസംഘം സിപിഎമ്മിന്റെ പോഷകസംഘടനയാണെന്ന് റിപ്പോര്ട്ടുകളുണ്ടായിരുന്നു. എന്നാല് കോടിയേരി ഇക്കാര്യം നിഷേധിച്ചു.
 

തിരുവനന്തപുരം: സിപിഎമ്മിന്റെ നേതൃത്വത്തില്‍ രാമായണമാസം ആചരിക്കില്ലെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. രാമായണമാസം ദിനാചരണം സംഘടിപ്പിക്കുന്നത് സ്വതന്ത്ര സംഘടനയായ ‘സംസ്‌കൃതസംഘമാണ്. ഇവര്‍ക്ക് പാര്‍ട്ടിയുമായി ബന്ധമില്ലെന്നും കോടിയേരി പ്രസ്താവനയില്‍ വിശദീകരിച്ചു. നേരത്തെ സംസ്‌കൃതസംഘം സിപിഎമ്മിന്റെ പോഷകസംഘടനയാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ കോടിയേരി ഇക്കാര്യം നിഷേധിച്ചു.

അതേസമയം രാമായണമാസം ആചരിക്കാനുള്ള ‘സംസ്‌കൃതസംഘത്തിന്റെ’ നീക്കത്തെ പരോക്ഷമായി കോടിയേരി സ്വാഗതം ചെയ്തു. രാമായണമാസത്തിന്റെ പേരില്‍ ആര്‍.എസ്.എസ് വര്‍ഗ്ഗീയ പ്രചരണത്തിനും രാഷ്ട്രീയ ആവശ്യത്തിനുമായി ദുര്‍വിനിയോഗം ചെയ്തു വരികയാണ്. ഹിന്ദു പുരാണേതിഹാസങ്ങളെ ഉപയോഗിച്ച് നടത്തുന്ന ഈ തെറ്റായ നീക്കങ്ങളെ തുറന്ന് കാണിക്കുന്നതിനായി സംസ്‌കൃത പണ്ഡിതരും, അധ്യാപകരും ചേര്‍ന്നാണ് ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കുന്നതെന്നും കോടിയേരി വ്യക്തമാക്കി.

സിപിഎം രാമായണമാസം ആചരിക്കുന്നവെന്ന് റിപ്പോര്‍ട്ടിന് പിന്നാലെ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. ആശയപരമായി സംഘ്പരിവാര്‍ അനുകൂല നിലപാടാണ് സിപിഎമ്മിന്റേതെന്ന് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉയര്‍ന്നു. ഇതിന് പിന്നാലെയാണ് വിശദീകരണവുമായി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്ത് വന്നത്.