ഹത്രാസില്‍ തൃണമൂല്‍ എംപി ഡെറക് ഒബ്രിയനെയും നിലത്ത് തള്ളിയിട്ട് പോലീസ്; വീഡിയോ
ഹത്രാസ്: ബലാല്‍സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട്ടിലേക്ക് പോയ തൃണമൂല്‍ എംപിമാരെയും തടഞ്ഞ് യുപി പോലീസ്. മുതിര്‍ന്ന എംപി ഡെറക് ഒബ്രിയനെ പോലീസ് നിലത്ത് തള്ളിയിട്ടു. പെണ്‍കുട്ടിയുടെ വീടിന് ഒന്നര കിലോമീറ്റര്‍ അകലെ വെച്ചാണ് എംപിമാരെ പോലീസ് തടഞ്ഞത്. ഇന്നലെ കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയെയും പ്രിയങ്കയെയും പോലീസ് തടഞ്ഞിരുന്നു. രാഹുല്‍ ഗാന്ധിയെയും പോലീസ് നിലത്ത് തള്ളിയിട്ടിരുന്നു.
ഹത്രാസ് ജില്ലയില്‍ പ്രവേശിക്കാന്‍ പോലും തൃണമൂല്‍ എംപിമാരെ പോലീസ് അനുവദിച്ചില്ല. ഡെറക് ഒബ്രിയന്‍, ഡോ.കാകോലി ഘോഷ് ദസ്തിദാര്‍, പ്രതിമ മോണ്ഡല്, മുന്‍ എംപി മമത താക്കൂര്‍ എന്നിവരായിരുന്നു തൃണമൂല്‍ സംഘത്തില്‍ ഉണ്ടായിരുന്നത്. പോലീ ഇവരെ തടയുന്നതിന്റെ വീഡിയോ പുറത്തു വന്നിട്ടുണ്ട്. തങ്ങള്‍ സമാധാനപരമായാണ് എത്തിയതെന്നും പ്രോട്ടോക്കോളുകള്‍ പാലിച്ച് ഒരുമിച്ചായിരുന്നില്ല യാത്ര ചെയ്തതെന്നും എംപിമാര്‍ പറഞ്ഞു.
വീഡിയോ കാണാം