മകന്‍ നിരപരാധിയെന്ന് ദിലീപിന്റെ അമ്മ മുഖ്യമന്ത്രിക്ക് കത്തയച്ചു

മുഖ്യമന്ത്രിക്ക് നടന് ദിലീപിന്റെ അമ്മയുടെ കത്ത്. മകന് നിരപരാധിയാണെന്നും മകനെ കുടുക്കിയതാണെന്നും രക്ഷിക്കാന് നടപടി വേണമെന്നുമാണ് കത്തില് ദിലീപിന്റെ അമ്മ സരോജം ആവശ്യപ്പെടുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസ് കത്ത് ഡിജിപിക്ക് കൈമാറി. ആക്രമണത്തിനിരയായ നടി മുഖ്യമന്ത്രിക്ക് ഇന്നലെ കത്തയച്ചിരുന്നു. പി.സി.ജോര്ജ് ടത്തുന്ന അപകീര്ത്തികരമായ പരാമര്ശങ്ങളുടെ പശ്ചാത്തലത്തിലാണ് കത്തെന്ന് നടി വ്യക്തമാക്കിയിരുന്നു.
 

തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് നടന്‍ ദിലീപിന്റെ അമ്മയുടെ കത്ത്. മകന്‍ നിരപരാധിയാണെന്നും മകനെ കുടുക്കിയതാണെന്നും രക്ഷിക്കാന്‍ നടപടി വേണമെന്നുമാണ് കത്തില്‍ ദിലീപിന്റെ അമ്മ സരോജം ആവശ്യപ്പെടുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസ് കത്ത് ഡിജിപിക്ക് കൈമാറി. ആക്രമണത്തിനിരയായ നടി മുഖ്യമന്ത്രിക്ക് ഇന്നലെ കത്തയച്ചിരുന്നു. പി.സി.ജോര്‍ജ് ടത്തുന്ന അപകീര്‍ത്തികരമായ പരാമര്‍ശങ്ങളുടെ പശ്ചാത്തലത്തിലാണ് കത്തെന്ന് നടി വ്യക്തമാക്കിയിരുന്നു.

ദിലീപിനെ അനുകൂലിക്കുകയും പലപ്പോഴായി ആക്രമണത്തിനിരയായ നടിയെ അധിക്ഷേപിക്കുന്ന തരത്തില്‍ പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്തതിനെത്തുടര്‍ന്ന് പി.സി.ജോര്‍ജിനെതിരെ നിതാ കമ്മീഷന്‍ കേസെടുത്തിരുന്നു. എന്നാല്‍ കമ്മീഷനെപ്പോലും അധിക്ഷേപിച്ച് രംഗത്തെത്തിയ ജോര്‍ജിന് കമ്മീഷന്‍ അധ്യക്ഷ എം.സി.ജോസഫൈന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

നടിക്കെതിരായ പരാമര്‍ശങ്ങളില്‍ ഉറച്ചു നില്‍ക്കുകയാണെന്ന് പി.സി.ജോര്‍ജ് ആവര്‍ത്തിച്ചു. നടിയുടെ പരാതിയെ ഭയപ്പെടുന്നില്ല. ഇങ്ങനെ ഒരു പരാതി നടി നല്‍കിയതോടം ദിലീപ് നിരപരാധിയാണെന്ന് തെളിഞ്ഞിരിക്കുകയാണെന്നും ജോര്‍ജ് പറഞ്ഞു.