ഋഷിരാജ് സിങ്ങിനെതിരേ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി

ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വേദിയെലെത്തിപ്പോള് ഗൗനിക്കാതിരുന്ന ഋഷിരാജ് സിങ്ങിന്റെ നടപടി തെറ്റെന്ന് മുഖ്യമന്ത്രി ഉമ്മന്ചാണ്ടി. സംഭവത്തെ ന്യായീകരിച്ചുകൊണ്ടുള്ള വിശദീകരണവും ശരിയായില്ല. സിങ്ങിനെതിരേ ഉചിതമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. യുഡിഎഫ് പാര്ലമെന്ററി പാര്ട്ടി യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. ഋഷി രാജ് സിങ്ങിനെതിരേ നടപടി വേണമെന്ന് യുഡിഎഫ് പാര്ലമെന്ററി പാര്ട്ടി യോഗത്തില് ആവശ്യം ഉയര്ന്നതിനെ തുടര്ന്നാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
 

തിരുവനന്തപുരം: ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വേദിയെലെത്തിപ്പോള്‍ ഗൗനിക്കാതിരുന്ന ഋഷിരാജ് സിങ്ങിന്റെ നടപടി തെറ്റെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സംഭവത്തെ ന്യായീകരിച്ചുകൊണ്ടുള്ള വിശദീകരണവും ശരിയായില്ല. സിങ്ങിനെതിരേ ഉചിതമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. ഋഷി രാജ് സിങ്ങിനെതിരേ നടപടി വേണമെന്ന് യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ ആവശ്യം ഉയര്‍ന്നതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

കഴിഞ്ഞ ദിവസം രാമവര്‍മപുരം പൊലീസ് അക്കാദമിയില്‍ നടന്ന വനിതാ പൊലീസ് പാസിങ് ഔട്ട് പരേഡിനു മന്ത്രി രമേശ് ചെന്നിത്തല വേദിയിലെത്തിയപ്പോള്‍ എഡിജിപി ഋഷിരാജ് സിങ്ങ്് എഴുന്നേല്‍ക്കുകയോ സല്യൂട്ട് ചെയ്തിരുന്നില്ല. ആഭ്യന്തര മന്ത്രിയെ മൈന്‍ഡ് ചെയ്യാതിരിക്കുന്ന എഡിജിപിയുടെ ചിത്രം സമൂഹ മാധ്യമങ്ങളില്‍ പ്രചാരം നേടിയിരുന്നു.

ഋഷിരാജ് സിങ്ങിന്റെ പെരുമാറ്റം പ്രോട്ടോക്കോള്‍ ലംഘനമാണോയെന്ന് പരിശോധിക്കേണ്ടത് ഡി.ജി.പിയാണെന്നാണ്് സംഭവത്തില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പ്രതികരിച്ചത്. ബഹുമാനിക്കാത്തതില്‍ തനിക്ക് പരാതിയില്ലെന്നും ചെന്നിത്തല പറഞ്ഞിരുന്നു.