അമ്മയ്‌ക്കൊപ്പമുള്ള ചിത്രത്തിന് അശ്ലീല വര്‍ഷം; യുവാവിനെതിരെ നിയമ നടപടിക്കൊരുങ്ങി കേരളത്തിലെ ആദ്യ ഗേ ദമ്പതികള്‍

ഫെയിസ്ബുക്കില് പോസ്റ്റ് ചെയ്ത അമ്മയ്ക്കൊപ്പം ഇരിക്കുന്ന ചിത്രത്തിന് അശ്ലീല വര്ഷം നടത്തിയ യുവാവിനെതിരെ നിയമ നടപടിക്കൊരുങ്ങി കേരളത്തിലെ ആദ്യ ഗേ ദമ്പതികളായ സോനുവും നികേഷും.
 

ഫെയിസ്ബുക്കില്‍ പോസ്റ്റ് ചെയ്ത അമ്മയ്‌ക്കൊപ്പം ഇരിക്കുന്ന ചിത്രത്തിന് അശ്ലീല വര്‍ഷം നടത്തിയ യുവാവിനെതിരെ നിയമ നടപടിക്കൊരുങ്ങി കേരളത്തിലെ ആദ്യ ഗേ ദമ്പതികളായ സോനുവും നികേഷും. ചിത്രത്തിന് താഴെ അശ്ലീലം പറഞ്ഞത് കൂടാതെ മെസഞ്ചറില്‍ കൂടി അശ്ലീലം പറഞ്ഞതിനെ തുടര്‍ന്നാണ് ഇവര്‍ നിയമ നടപടിക്ക് ഒരുങ്ങുന്നത്. ജസ്റ്റിന്‍ ജോണി എന്ന പ്രൊഫൈലില്‍ നിന്ന് വന്ന അശ്ലീല സന്ദേശങ്ങളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ ദമ്പതികള്‍ പുറത്തുവിട്ടിട്ടുണ്ട്.

തങ്ങള്‍ക്ക് നേരെ വലിയ രീതിയിലുള്ള സൈബര്‍ ബുള്ളിയിംഗ് നടന്നിരിക്കുകയാണെന്ന് ഫെയിസ്ബുക്ക് പോസ്റ്റില്‍ സോനുവും നികേഷും പറഞ്ഞു. ഇയാളെ കൈകാര്യം ചെയ്യാന്‍ അറിയാഞ്ഞിട്ടല്ല, പക്ഷേ അങ്ങനെ ചെയ്താല്‍ നിയമം കയ്യിലെടുത്തു എന്ന് പറഞ്ഞ് ഒരു കൂട്ടം ആക്രമണവുമായി വരുമെന്നും ഇവര്‍ പറയുന്നു. മലപ്പുറം സ്വദേശിയുടെ വിവരങ്ങളാണ് ഇവര്‍ പരസ്യപ്പെടുത്തിയിരിക്കുന്നത്. ഈ പ്രൊഫൈല്‍ ഇപ്പോള്‍ ഡീ ആക്ടിവേറ്റ് ചെയ്തിരിക്കുകയാണ്.

ഞങ്ങൾക്ക് നേരെ വലിയെ രീതിയിൽ ഉള്ള സൈബർ ബുള്ളിയിങ് നടന്നിരിക്കുകയാണ്…ഞങ്ങൾ “അമ്മക്കൊപ്പം” എന്ന് പറഞ് ഇട്ട പിക്ചറിൽ ആണ്…

Posted by Sonu Nikesh on Thursday, October 29, 2020