മുത്തൂറ്റ് ശാഖയില്‍ വന്‍ കവര്‍ച്ച; 55 കിലോ സ്വര്‍ണ്ണം കൊള്ളയടിച്ചു

ബിഹാറില് മുത്തൂറ്റ് ശാഖയില് വന് കവര്ച്ച.
 

പാട്‌ന: ബിഹാറില്‍ മുത്തൂറ്റ് ശാഖയില്‍ വന്‍ കവര്‍ച്ച. ഹാജിപൂരിലുള്ള മുത്തൂറ്റ് ശാഖയിലാണ് കവര്‍ച്ച നടന്നത്. 55 കിലോ സ്വര്‍ണ്ണം കൊള്ളയടിക്കപ്പെട്ടു. ഇതിന് 25 കോടി രൂപ മൂല്യമുണ്ടെന്ന് മുത്തൂറ്റ് അറിയിച്ചു. ഉച്ചയ്ക്കാണ് സംഭവമുണ്ടായത്.

12.30ഓടെ ശാഖിയില്‍ അതിക്രമിച്ച് കയറിയ ഏഴംഗ സംഘമാണ് കവര്‍ച്ച നടത്തിയത്. ആയുധങ്ങളുമായെത്തിയ സംഘം ജീവനക്കാരെ തോക്കിന്‍ മുനയില്‍ നിര്‍ത്തി സ്വര്‍ണ്ണം കവരുകയായിരുന്നു.

മോഷണം നടത്തിയവരുടെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് പോലീസ് അറിയിക്കുന്നത്. ഇവരെ ഉടന്‍ തന്നെ പിടികൂടാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പോലീസ് പറഞ്ഞു.