അനധികൃത സ്വത്ത് സമ്പാദന കേസ്; വിഎസ് ശിവകുമാറിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് അനുമതി

മുന്മന്ത്രി വിഎസ് ശിവകുമാറിനെതിരെ വിജിലന്സ് അന്വേഷണത്തിന് സര്ക്കാര് അനുമതി.
 

തിരുവനന്തപുരം: മുന്‍മന്ത്രി വിഎസ് ശിവകുമാറിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ അനുമതി. അനധികൃത സ്വത്ത് സമ്പാദന കേസില്‍ അന്വേഷണത്തിന് ഗവര്‍ണറുടെ അനുമതി ലഭിച്ചതോടെയാണ് നടപടി. കേസില്‍ വിജിലന്‍സ് നടത്തിയ പ്രാഥമികാന്വേഷണത്തിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണത്തിന് വിജിലന്‍സ് അനുമതി തേടിയിരുന്നു.

മന്ത്രിയായിരുന്ന കാലയളവില്‍ ശിവകുമാര്‍ തിരുവനന്തപുരത്തും മറ്റും അനധികൃതമായി ധാരാളം സ്വത്ത് സമ്പാദിച്ചുവെന്ന് പരാതികള്‍ ഉയര്‍ന്നിരുന്നു. ഇവയുടെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് പ്രാഥമികാന്വേഷണം നടത്തിയത്.

എന്നാല്‍ കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും ആരോപണങ്ങളില്‍ അടിസ്ഥാനമില്ലെന്നും വിജയകുമാര്‍ പ്രതികരിച്ചു. വിജിലന്‍സ് അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്നും അന്വേഷണത്തോട് പൂര്‍ണമായും സഹകരിക്കുമെന്നും ശിവകുമാര്‍ പറഞ്ഞു.