കണ്ണൂരിൽ ഇന്ന് ഹർത്താൽ

സി.എം.പി ജനറൽ സെക്രട്ടറി എം.വി രാഘവന്റെ നിര്യാണത്തിൽ അനുശോചിച്ച് ഇന്ന് കണ്ണൂർ ജില്ലയിൽ ഹർത്താൽ. രാവിലെ ആറുമുതൽ ഉച്ചക്ക് ഒരുമണിവരെയാണ് ഹർത്താൽ. എല്ലാ കക്ഷികളും ഹർത്താലിൽ പങ്കുചേരുമെന്ന് അറിയിച്ചു. ഹർത്താലിൽ നിന്ന് വാഹനങ്ങളെ ഒഴിവാക്കിയിട്ടുണ്ട്.
 

 

കണ്ണൂർ: സി.എം.പി ജനറൽ സെക്രട്ടറി എം.വി രാഘവന്റെ നിര്യാണത്തിൽ അനുശോചിച്ച് ഇന്ന് കണ്ണൂർ ജില്ലയിൽ ഹർത്താൽ. രാവിലെ ആറുമുതൽ ഉച്ചക്ക് ഒരുമണിവരെയാണ് ഹർത്താൽ. എല്ലാ കക്ഷികളും ഹർത്താലിൽ പങ്കുചേരുമെന്ന് അറിയിച്ചു. ഹർത്താലിൽ നിന്ന് വാഹനങ്ങളെ ഒഴിവാക്കിയിട്ടുണ്ട്.

ഉച്ചക്ക് 11 മണിക്ക് പയ്യാമ്പലത്താണ് സംസ്‌കാരം. മുഖ്യമന്ത്രി ഉമ്മൻചാണ്ടി, മന്ത്രിമാർ, സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ, കൊടിയേരി ബാലകൃഷ്ണൻ, പി ജയരാജൻ തുടങ്ങിയ പ്രമുഖർ എം.വി.ആറിന് അന്ത്യാഞ്ജലി അർപിച്ചു.