കേരളത്തില്‍ കനത്ത മഴക്ക് സാധ്യത; തീരപ്രദേശങ്ങളില്‍ ജാഗ്രതാ നിര്‍ദേശം

കേരളത്തില് അടുത്ത 24 മണിക്കൂറില് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തീരപ്രദേശങ്ങളും മലയോര മേഖലകളും കനത്ത ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പില് വ്യക്തമാക്കുന്നു. കഴിഞ്ഞ ആഴ്ച്ചയില് ഉണ്ടായ കനത്ത മഴയ്ക്ക് സമാനമായ രീതി തുടര്ന്നേക്കുമെന്നാണ് സൂചന.
 

തിരുവനന്തപുരം: കേരളത്തില്‍ അടുത്ത 24 മണിക്കൂറില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തീരപ്രദേശങ്ങളും മലയോര മേഖലകളും കനത്ത ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ ആഴ്ച്ചയില്‍ ഉണ്ടായ കനത്ത മഴയ്ക്ക് സമാനമായ രീതി തുടര്‍ന്നേക്കുമെന്നാണ് സൂചന.

തീരപ്രദേശങ്ങളില്‍ ശക്തിയായി കാറ്റ് വീശാന്‍ സാധ്യതയുണ്ട്. കേരള-കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറിന് 45 മുതല്‍ 55 കിമീ വേഗതയില്‍ കാറ്റടിക്കുമെന്നാണ് സൂചന. ബുധനാഴ്ച ഉച്ചയ്ക്ക് 2 മണിമുതല്‍ അടുത്ത 24 മണിക്കൂര്‍ നേരത്തേക്ക് മത്സ്യബന്ധനത്തിനായി കടലില്‍ പോകരുതെന്ന് മുന്നറിയിപ്പില്‍ പറയുന്നു. . ജൂണ്‍ 21 മുതല്‍ 24 വരെ ശക്തമായ മഴയ്ക്കു സാധ്യതയുണ്ട്.

തുടര്‍ച്ചയായ മഴയുടെ പശ്ചാത്തലത്തില്‍ പെട്ടെന്നുള്ള വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവ ഉണ്ടായേക്കാം. ശക്തമായ തുടര്‍ന്നാല്‍ ഡാമുകള്‍ തുറന്നുവിടാനുള്ള സാധ്യതയുണ്ട്. നദികളില്‍ വെള്ളപ്പൊക്കെ സാധ്യതയുണ്ടെന്ന് കേന്ദ്ര ജല കമ്മീഷനും അറിയിച്ചിട്ടുണ്ട്.