കനത്ത മഴ തുടരുന്നു; വിവിധയിടങ്ങളില്‍ ഉരുള്‍പൊട്ടല്‍; പ്രധാന നഗരങ്ങള്‍ വെള്ളത്തിനടിയിലായി

മധ്യകേരളത്തില് കഴിഞ്ഞ നാല് ദിവസമായി തുടരുന്ന മഴ കനത്ത നാശം വിതയ്ക്കുന്നു. വിവിധയിടങ്ങളില് ഉരുള് പൊട്ടലും കൃഷിനാശവുമുണ്ട്. കൊച്ചി ഉള്പ്പെടെയുള്ള നഗരങ്ങള് വെള്ളത്തിനടിയിലായിട്ടുണ്ട്. ട്രെയിന് ഗതാഗതം ഭാഗികമായി സ്തംഭിച്ചിരിക്കുകയാണ്. തീരപ്രദേശങ്ങളില് കടലാക്രമണം ശക്തമായിട്ടുണ്ട്. ചെല്ലാനത്ത് കടല് കരകവിഞ്ഞ് ഒഴുകുകയാണ്. മത്സ്യത്തൊഴിലാളികളുടെ വീടുകളില് ഉള്പ്പെടെ വെള്ളം കയറി.
 

കൊച്ചി: മധ്യകേരളത്തില്‍ കഴിഞ്ഞ നാല് ദിവസമായി തുടരുന്ന മഴ കനത്ത നാശം വിതയ്ക്കുന്നു. വിവിധയിടങ്ങളില്‍ ഉരുള്‍ പൊട്ടലും കൃഷിനാശവുമുണ്ട്. കൊച്ചി ഉള്‍പ്പെടെയുള്ള നഗരങ്ങള്‍ വെള്ളത്തിനടിയിലായിട്ടുണ്ട്. ട്രെയിന്‍ ഗതാഗതം ഭാഗികമായി സ്തംഭിച്ചിരിക്കുകയാണ്. തീരപ്രദേശങ്ങളില്‍ കടലാക്രമണം ശക്തമായിട്ടുണ്ട്. ചെല്ലാനത്ത് കടല്‍ കരകവിഞ്ഞ് ഒഴുകുകയാണ്. മത്സ്യത്തൊഴിലാളികളുടെ വീടുകളില്‍ ഉള്‍പ്പെടെ വെള്ളം കയറി.

കമ്മട്ടിപ്പാടത്തെ വീടുകളിലും എംജി റോഡിലും വെള്ളം കയറി. കെ.എസ്ആര്‍ടിസി സ്റ്റാന്‍ഡ് പൂര്‍ണമായും വെള്ളത്തിലായിട്ടുണ്ട്. പെരിയാറും മീനച്ചിലാറും കരകവിഞ്ഞൊഴുകുകയാണ്. എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനിലെ ട്രാക്കുകളെല്ലാം വെള്ളത്തിലാണ്. മലയോര മേഖലകളില്‍ ഉരുള്‍പൊട്ടല്‍ സാധ്യത കണക്കിലെടുത്ത് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആലപ്പുഴ ടൗണില്‍ പലയിടങ്ങളിലും വെള്ളം കയറി. റോഡും കടകളും ഉള്‍പ്പെടെ വെള്ളത്തിനടിയിലാണ്.

നഗരങ്ങള്‍ വെള്ളത്തിനടിയിലായതോടെ ജനജീവിതം സ്തംഭിച്ചിരിക്കുകയാണ്. മണിക്കൂറില്‍ 70 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റടിക്കാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പലയിടങ്ങളിലും വലിയ കൃഷി നാശമുണ്ടായിട്ടുണ്ട്. മലപ്പുറം, ഇടുക്കി, ആലപ്പുഴ ജില്ലകളിലും കനത്ത നാശനഷ്ടമുണ്ടായിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. വരും ദിവസങ്ങളില്‍ മഴയുടെ ശക്തി കുറയുമെന്നാണ് കരുതുന്നത്.

എറണാകുളം ജംഗ്ഷന്‍ റെയില്‍വേ സ്റ്റേഷന്‍

Posted by വെളിയത്തുനാട് എന്റെ ഗ്രാമം on Monday, July 16, 2018